ഈസ്റ്ററിനു നാട്ടില്‍ പോകാന്‍ നാളെയും മറ്റന്നാളും എഴുവീതം സ്പെഷ്യല്‍ സര്‍വിസുകള്‍ കൂടി പ്രഖ്യാപിച്ച് കേരള ആര്‍.ടി.സി;അഞ്ചുദിവസങ്ങളിലായി ആകെ എഴുപതോളം സ്പെഷൽ സർവീസുകൾ

ബെംഗളൂരു : ഈസ്റ്ററിനു നാട്ടിലേക്കു വൻതിരക്കുള്ള നാളെയും മറ്റന്നാളുമായി കേരള ആർടിസി ഏഴുവീതം സ്പെഷൽ ബസുകൾ കൂടി പ്രഖ്യാപിച്ചു. നേരത്തെ അനുവദിച്ച 13 സ്പെഷലിനു പുറമെയാണിത്.

ഈ രണ്ടുദിവസങ്ങളിലുമായി 40 അധിക ബസുകളാണു നാട്ടിലേക്കുണ്ടാവുക. കോട്ടയം (2), എറണാകുളം (2), തൃശൂർ (2), കോഴിക്കോട് (5), കണ്ണൂർ (5), പയ്യന്നൂർ (2), ബത്തേരി (2) എന്നിവിടങ്ങളിലേക്കാണിവ സർവീസ് നടത്തുക.

ശേഷിച്ചദിവസങ്ങളിൽ തിരക്കനുസരിച്ചായിരിക്കും സ്പെഷലുകൾ. നാട്ടിലേക്കുള്ള യാത്രാ തിരക്ക് ഇന്നു തുടങ്ങും. യാത്രക്കാർ കൂടുതലെങ്കിൽ വെള്ളിയും ശനിയും അധിക സർവീസുകൾ നടത്തും.

അഞ്ചുദിവസങ്ങളിലായി ആകെ എഴുപതോളം സ്പെഷൽ സർവീസുകൾ ഉണ്ടായിരിക്കുമെന്നു കെഎസ്ആർടിസി അധികൃതർ അറിയിച്ചു. ടിക്കറ്റുകൾ കെഎസ്ആർടിസി ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈൻ വഴിയും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെ നേരിട്ടും ബുക്ക് ചെയ്യാം.

  ചിന്നസ്വാമി സ്റ്റേഡിയത്തിൽ 'ഇഡ്ഡലി-ദോശ' വിവാദം; ഡിജെയ്‌ക്കെതിരെ ആഞ്ഞടിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്!

ഫോൺ: 080–26756666 (സാറ്റ്‌ലൈറ്റ് ബസ്‌ സ്റ്റാൻഡ്),

9483519508 (മജസ്റ്റിക്),

080–22221755 (ശാന്തിനഗർ),

080–26709799 (കലാശിപാളയം),

8762689508 (പീനിയ)

28നും 29നും ബെംഗളൂരുവിൽനിന്നുള്ള കെഎസ്ആർടിസി സ്പെഷലുകൾ

1. കോട്ടയം– ഡീലക്സ് (കോഴിക്കോട് വഴി), –വൈകിട്ട് 6.00

2. കോട്ടയം– ഡീലക്സ് (കോഴിക്കോട് വഴി), –വൈകിട്ട് 6.15

3. എറണാകുളം– ഡീലക്സ് (കോഴിക്കോട് വഴി), –വൈകിട്ട് 6.30

4. എറണാകുളം– ഡീലക്സ് (കോഴിക്കോട് വഴി), –വൈകിട്ട് 6.40

5. തൃശൂർ– ഡീലക്സ് (കോഴിക്കോട് വഴി), –രാത്രി 7.15

6. തൃശൂർ– ഡീലക്സ് (കോഴിക്കോട് വഴി), –രാത്രി 7.25

  ഇസ്രയേൽ ആക്രമണത്തിൽ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ

7. കോഴിക്കോട്–സൂപ്പർഫാസ്റ്റ് (മാനന്തവാടി)– രാത്രി 8.50

8. കോഴിക്കോട്–ഡീലക്സ് (മാനന്തവാടി)–രാത്രി 9.10

9. കോഴിക്കോട്–ഡീലക്സ് (മാനന്തവാടി)–രാത്രി 9.20

10. കോഴിക്കോട്–ഡീലക്സ് (മാനന്തവാടി)–രാത്രി 9.25

11. കോഴിക്കോട്–ഡീലക്സ് (മാനന്തവാടി)–രാത്രി 9.35

12. കണ്ണൂർ–എക്സ്പ്രസ് (കൂത്തുപറമ്പ്)–രാത്രി 09.01

13. കണ്ണൂർ–ഡീലക്സ് (തലശേരി വഴി)–രാത്രി 9.40

14. കണ്ണൂർ–ഡീലക്സ് (മട്ടന്നൂർ വഴി)–രാത്രി 9.50

15. കണ്ണൂർ–സൂപ്പർഫാസ്റ്റ് (കൂത്തുപറമ്പ്)–രാത്രി 10.45

16. കണ്ണൂർ–ഡീലക്സ് (മട്ടന്നൂർ വഴി)–രാത്രി 9.55 17. പയ്യന്നൂർ–ഡീലക്സ് (ചെറുപുഴ വഴി)–രാത്രി 9.30

18. പയ്യന്നൂർ–എക്സ്പ്രസ് (ചെറുപുഴ)–രാത്രി 10.15

19. ബത്തേരി–സൂപ്പർഫാസ്റ്റ് (ഗുണ്ടൽപേട്ട്)–രാത്രി 11.50

20. ബത്തേരി–സൂപ്പർഫാസ്റ്റ് (ഗുണ്ടൽപേട്ട്)–രാത്രി 11.55

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരിക്കാത്ത ഓർമ്മയായി 'അപ്പു'; പുനീത് രാജ്കുമാറിന്റെ അൻപത്തിയൊന്നാം ജന്മവാർഷികം ആഘോഷമാക്കി ആരാധകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us