കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം 

ബെംഗളൂരു: കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയും പിഞ്ചുകുഞ്ഞും കത്തി മരിച്ചു.

മറ്റൊരു മകളെയും പിതാവിനെയും ഗുരുതരമായ പരിക്കുകളോടെ   ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ 4 മണിക്ക് മൈസൂരു റോഡിൽ നിന്ന് കനകപുര റോഡിലേക്ക് പോകുമ്പോൾ കാർ നിയന്ത്രണം വിട്ട് ട്രക്കുമായി കൂട്ടിയിടിച്ച് മതിലിൽ ഇടിക്കുകയായിരുന്നു.

  പുലിപ്പല്ല് കേസിൽ വേടന് പണി കിട്ടി;' ലാബ് റിപ്പോർട്ട് അറിയാൻ വായിക്കാം

ഉടൻ തന്നെ കാറിന് തീപിടിച്ചു.മൃതദേഹങ്ങൾ കിംസ് ആശുപത്രിയിലേക്ക് മാറ്റി.

കുടുംബത്തോടൊപ്പം നാഗസാന്ദ്ര സന്ദർശിക്കാൻ കാർ വാടകയ്‌ക്കെടുത്തതായിരുന്നു മഹേന്ദ്രൻ.

തമിഴ്‌നാട് സ്വദേശിയായ ഇയാൾ ബെംഗളൂരുവിലെ രാമമൂർത്തി നഗറിനടുത്തുള്ള വിജിനപുരയിലാണ് താമസം.

വാഹനമോടിക്കുന്നതിനിടെ മഹേന്ദ്രൻ ഉറങ്ങിപ്പോയതാണ് ദുരന്തമായതെന്നാണ് പ്രഥമദൃഷ്ട്യാ തോന്നുന്നതെന്നും അപകടത്തിന്റെ കൃത്യമായ കാരണം ഇനിയും കണ്ടെത്താനായിട്ടില്ലെന്നും പോലീസ് പറഞ്ഞു.

അന്വേഷിണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "റൺവേയിൽ ഇനി എ.ഐ കണ്ണ്; അപകടങ്ങൾക്കും പിഴവുകൾക്കും വിട നൽകി ബെംഗളൂരു വിമാനത്താവളം; ഇത് പുത്തൻ മാസ്റ്റർ പ്ലാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us