വിജയപ്പൂരിൽ വെവ്വേറെ വാഹനാപകടം: ആംബുലൻസിലുണ്ടായിരുന്ന രോഗിയടക്കം നാല് മരണം

ബെംഗളൂരു: ശനിയാഴ്ച രാത്രി വിജയപ്പൂര ജില്ലയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. ലോറിയും ആംബുലൻസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. സിന്ദഗി താലൂക്കിൽ സംസ്ഥാന പാതയിൽ യാർഗൽ ക്രോസിന് സമീപമാണ് സംഭവം. അന്തർഗനി ഗ്രാമത്തിലെ ചന്നു ഗനിഗേര (27) ആണ് മരിച്ചത്.

ആംബുലൻസിലുണ്ടായിരുന്ന നാലുപേരിൽ ഒരാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന്റെ മുൻഭാഗം തകർന്നു.

സിന്ദഗിയിൽ നിന്ന് ഹഞ്ചിനാല ഗ്രാമത്തിലേക്ക് രോഗിയെ കൊണ്ടുവരാൻ പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. സിന്ദഗിയിൽ നിന്ന് കലബുറഗിയിലേക്ക് പോവുകയായിരുന്ന ലോറിയാണ് കൂട്ടിയിടിച്ചത്. മരിച്ചയാളുടെ പേര് അറിവായിട്ടില്ല. സിന്ദഗി പോലീസ് സ്റ്റേഷനിലെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സിന്ദഗി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം

ലോറിയിടിച്ച് അധ്യാപകൻ മരിച്ച സംഭവമുണ്ട്. സവിത നാഗപ്പ സഗായി (30) എന്ന അധ്യാപികയാണ് അന്തരിച്ചത്. ഇൻഡി താലൂക്കിലെ ഝലക്കിയിലെ ഗുരുചന്ദ്ര ശേഖർ മിടുക്കരായ കുട്ടികൾക്കായുള്ള സ്കൂളിൽ അധ്യാപകയായിരുന്നു സവിത . വിജയപൂർ ജില്ലയിലെ ഇൻഡി താലൂക്കിലെ ധുലഖേഡ ആർടിഒ ചെക്ക് പോസ്റ്റിന് സമീപമാണ് സംഭവം. ഝലക്കി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം

  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ

കൂടാതെ ചിക്കമംഗളൂരു ജില്ലയിലെ കടൂരിൽ വെള്ളിയാഴ്ച ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഹൊസ്ദുർഗ താലൂക്കിലെ അഗലകെരെ വില്ലേജിലെ ലോഹിത് (35), നാഗരാജ് (40) എന്നിവരാണ് അപകടത്തിൽ മരിച്ചത്. അമിതവേഗതയിലെത്തിയ കാർ ബൈക്കിലിടിച്ച് ബൈക്കിന് തീപിടിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
[masterslider id="10"]

Related posts