1500 രൂപയ്ക്ക് 13കാരിയായ മകളെ വിറ്റ് പെറ്റമ്മ: കുട്ടി നേരിടേണ്ടി വന്നത് നാളുകളായി തുടരുന്ന പീഡനം

തമിഴ്നാട് സ്വദേശിയായ യുവതിയുടെ പ്രായപൂർത്തിയാകാത്ത മകളെ 1500 രൂപ നൽകി പീഡിപ്പിച്ച കേസിൽ യുവാവും പെൺ സുഹൃത്തും കുട്ടിയുടെ മാതാവും പിടിയിൽ. തിരുവനന്തപുരം

നെയ്യാർ ഡാം ഇടവാചൽ സ്വദേശി അഖിൽ ദേവ് ഇയാളുടെ സുഹൃത്ത് കാട്ടാക്കട മൂങ്ങോട് സ്വദേശിനി വിനിഷ എന്നിവരാണ് പിടിയിലായത്. കുട്ടിയുടെ മാതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

നേരത്തെ ട്രെയിനിൽ വച്ചു പരിചയപ്പെട്ട യുവതിയുടെ 13 വയസായ മകളെ ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് എറണാകുളത്ത് നിന്നും മാതാവിന് 1500 രൂപ നൽകിയ ശേഷം പ്രതി അഖിൽ കൂട്ടിക്കൊണ്ടുപോയത്.

  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ

പിന്നീട് തിരുവനന്തപുരത്തെ വിവിധയിടങ്ങളിൽ എത്തിച്ച് കുട്ടിയെ ഇയാൾ പീഡിപ്പിച്ചു. ആദ്യം കാട്ടാക്കടയിൽ മുറിയെടുത്ത് കുട്ടിയെ ഇയാൾ ലൈംഗിക പീഡനത്തിന് വിധേയയാക്കി. തുടർന്ന് പ്രതിയുടെ നെയ്യാർ ഡാമിലെ വീട്ടിൽ എത്തിച്ചും

കാട്ടാക്കടയിലെ പെൺ സുഹൃത്തായ വിനീഷയുടെ വീട്ടിൽ എത്തിച്ചും പീഡിപ്പിച്ചു. ഇവിടെ വച്ച് ഇവരുടെ പെരുമാറ്റത്തിൽ പന്തികെട് തോന്നിയ വിനീഷയുടെ മാതാവാണ് പോലീസിൽ വിവരം അറിയിച്ചത്.

ഇതോടെയാണ് നാളുകളായി തുടരുന്ന പീഢനത്തിന്റെ കഥകൾ പുറത്തറിയുന്നത്. തുടർന്ന് കാട്ടാക്കട പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അമ്മയ്ക്ക് പണം നൽകിയ ശേഷം എറണാകുളത്തു നിന്നും തിരുവനന്തപുരത്ത് എത്തിച്ചാണ് പ്രതികൾ കുട്ടിയെ പീഡനത്തിന് വിധേയയാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 'മാലിന്യമുക്ത കാമ്പയിന്' തുടക്കമിട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts