അഭിനയത്തിന് ബ്രേക്ക് ഇട്ട് നടൻ വിജയ് ; രാഷ്ട്രീയ പ്രവേശനമെന്ന് സൂചന 

ചെന്നൈ: തമിഴ് നടൻ വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതായി തമിഴകത്ത് പ്രചരണം.

2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതെന്ന് തമിഴ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നു.

വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷം സിനിമയിൽ നിന്ന് ദളപതി വിജയ് ഇടവേള എടുത്തേക്കുമെന്നാണ് റിപ്പോർട്ട്.

2024 ദീപാവലി റിലീസ് ആയാണ് വെങ്കട്ട് പ്രഭു ചിത്രം പുറത്തിറങ്ങുക. 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹം ശക്തമാണ്.

  നിരോധിച്ചിട്ടും വിടാതെ നഗരത്തിലെ ഹോട്ടലുകൾ; രാത്രിയായാൽ ഭക്ഷണത്തിൽ കലർത്തുന്നത് കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുന്ന രാസവസ്തുക്കൾ

വിജയുടെ ആരാധകകൂട്ടായ്മ ഇപ്പോൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. പുതിയ വാർത്തകളോട് വിജയോ ആരാധക കൂട്ടായ്മയോ പ്രതികരിച്ചിട്ടില്ല.

അടുത്ത ലോക് സഭ തെരഞ്ഞിനു ശേഷം രംഗത്ത് ഇറങ്ങാനാണ് വിജയ് ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുകൾ . 

വിജയ് നടത്തിയ സമീപകാല പ്രവർത്തനങ്ങളാണ് രാഷ്ട്രീയ പ്രവേശന വാർത്തകൾക്ക് ശക്തിപകരുന്നത് ഇത് വിജയ് രാഷ്ട്രീയത്തിലേക്ക് വരുന്നു എന്നതിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു.

  ഒടുവിൽ പതിനൊന്നം നാൾ കേരള മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു

നടൻ മൂന്ന് വർഷത്തേക്ക് അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത് രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ധനവില വർധനയിൽ വലഞ്ഞ് ജനം; നഗരത്തിലെ പെട്രോൾ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts