ജന്മദിനം ആഘോഷിച്ച ശേഷം കാമുകിയുടെ കഴുത്തറുത്ത് കൊന്ന് യുവാവ്

ബെംഗളൂരു: ജന്മദിനാഘോഷത്തിന് പിന്നാലെ കാമുകിയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കാമുകിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തില് കലാശിച്ചതെന്ന് പൊലീസ് പറയുന്നത്. ബെംഗളൂരുവിലാണ് സംഭവം. 24കാരിയായ നവ്യയാണ് കൊല്ലപ്പെട്ടത്.

കർണാടക പൊലീസിലെ ജീവനക്കാരിയാണ് നവ്യ. കനകപുര സ്വദേശിയായ പ്രശാന്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും തമ്മിൽ കഴിഞ്ഞ ആറുവർഷമായി അടുപ്പത്തിലായിരുന്നു. ഇരുവരും അകന്ന ബന്ധുക്കളുമാണ്. ചൊവ്വാഴ്ച നവ്യയുടെ ജന്മദിനം ആഘോഷിച്ചിരുന്നു. തിരക്ക് കാരണം പ്രശാന്ത് ആഘോഷ പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. ഇതിന് പകരമായി വെള്ളിയാഴ്ച നവ്യയുടെ ജന്മദിനം ആഘോഷിക്കാന് പ്രശാന്ത് തീരുമാനിച്ചു.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ഇതിനായി പ്രശാന്ത് കേക്കും വാങ്ങിയിരുന്നു. കേക്ക് മുറിച്ച ശേഷമാണ് നവ്യയുടെ കഴുത്തുമുറിച്ച്‌ പ്രശാന്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. കാമുകിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചിരുന്നതായി പ്രശാന്ത് പൊലീസിന് മൊഴി നൽകി. മറ്റൊരാളുമായി ചാറ്റ് ചെയ്യുന്നതിനെ ചൊല്ലി കാമുകിയുമായി നിരവധി തവണ വഴക്ക് കൂടിയിട്ടുണ്ടെന്നും പ്രതിയുടെ കുറ്റസമ്മത മൊഴിയിൽ പറയുന്നതായി പൊലീസ് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ
[masterslider id="10"]

Related posts