സൽമാൻ ഖാൻ ഏപ്രിൽ 30 ന് കൊല്ലപ്പെടുമെന്ന് ഭീഷണി സന്ദേശം

ബോളിവുഡ് താരം സല്‍മാന്‍ ഖാന് വീണ്ടും വധ ഭീഷണി. ‘ഏപ്രില്‍ 30 ന് കൊല്ലുമെന്ന ഭീഷണി സന്ദേശം കഴിഞ്ഞ ദിവസം രാത്രിയാണ് മുംബൈ പോലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. സംഭവത്തില്‍ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു.

നിരവധി ഭീഷണികളാണ് സല്‍മാന്‍ ഖാന് അനുദിനം ലഭിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇ-മെയില്‍ വഴി അദ്ദേഹത്തിന് വധഭീഷണി ലഭിച്ചിരുന്നു. ഇതോടെ മുംബൈ പോലീസ് അദ്ദേഹത്തിന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. പിന്നാലെയാണ് കഴിഞ്ഞ ദിവസം മറ്റൊരു വധഭീഷണി കൂടി വന്നത് . വിളിച്ചയാള്‍ ഏപ്രില്‍ 30 ന് സല്‍മാനെ കൊല്ലുമെന്നാണ് ഭീഷണി മുഴക്കിയിരിക്കുന്നത് .

  പീനിയയിൽ ലഹരിയിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: , തെളിവുണ്ടായിട്ടും കേസെടുക്കാതെ പോലീസ്!

ആദ്യം വിളിച്ചയാളെ തിരിച്ചറിഞ്ഞിരുന്നില്ല. എന്നിരുന്നാലും, ജോധ്പൂരില്‍ നിന്നുള്ള ഒരു ഗൗരക്ഷക് റോക്കി ഭായ് ആണ് ഇതിന് പിന്നില്‍ എന്ന് മുംബൈ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മുംബൈ പോലീസ് സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തുകയും സല്‍മാന്‍റെ സുരക്ഷ കൂടുതല്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ ഭാഷയെ അധിക്ഷേപിച്ച സ്ത്രീ പോലീസ് സ്റ്റേഷന് മുന്നിൽ ക്ഷമാപണം നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു
[masterslider id="10"]

Related posts