പ്രകാശ് രാജിന്റെ ട്വീറ്റിന് മറുപടിയുമായി നടൻ കിച്ച സുദീപ്

ബെംഗുളൂരു: നടന്‍ പ്രകാശ് രാജിന്റെ ട്വീറ്റിനെതിരെ പ്രതികരിച്ച്‌ കന്നട നടന്‍ കിച്ച സുദീപ്.

പ്രകാശ് രാജ് എന്താണ് ഉദ്ദേശിച്ചത് തനിക്ക് വ്യക്തമണെന്ന് സുദീപ് പറഞ്ഞു. ചലച്ചിത്രതാരം എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പ്രകാശ് രാജ് എന്താണ് ഉദ്ദേശിച്ചത് തനിക്ക് വ്യക്തമാണ്. അദ്ദേഹം എന്താണ് പറയാന്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞേക്കാം, പക്ഷേ ഒരു ചലച്ചിത്രതാരം എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റെ സിനിമകള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണ്’- എന്നാണ് ട്വീറ്റിനോടുള്ള പ്രതികരണമായി കിച്ച സുദീപ് പറഞ്ഞത്.

  കൊടുംചൂടിൽ റെക്കോർഡ് വൈദ്യുതി ഉപഭോഗം; പവർകട്ട് ഒഴിവാക്കാൻ 'ഇലക്ട്രിസിറ്റി ബാങ്കിംഗ്' ഒരുക്കി കർണാടക

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്‌ക്കൊപ്പം ബെംഗളൂരുവില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനി വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന ഊഹാപോഹങ്ങള്‍ തള്ളിക്കളഞ്ഞ കിച്ച സുദീപ്, താന്‍ ബിജെപിക്ക് വേണ്ടി മാത്രമേ പ്രചാരണം നടത്തൂ എന്നും വ്യക്തമാക്കി.

കിച്ച സുദീപ് ബിജെപിയില്‍ ചേരുന്നത് വ്യാജ വാര്‍ത്ത എന്നാണ് പ്രകാശ് രാജ് ട്വീറ്റില്‍ വിശേഷിപ്പിച്ചത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിരാശരായ ബിജെപി ഇത് പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ചു. ഇതിനെതിരെയാണ് കിച്ച സുദീപ് പ്രതികരിച്ച്‌ രംഗത്തുവന്നത്.

‘കര്‍ണ്ണാടകയില്‍ പരാജയപ്പെട്ട ബിജെപി നിരാശരായവര്‍ പ്രചരിപ്പിച്ച വ്യാജ വാര്‍ത്തയാണിതെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു. കിച്ച സുദീപ് ഇതിന് ഇരയാകാന്‍ കൂടുതല്‍ വിവേകമുള്ള പൗരനാണ്’- പ്രകാശ് രാജ് ട്വീറ്റില്‍ പറഞ്ഞു.

  പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 10-ന് ബെംഗളൂരുവിൽ; വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും

കന്നഡ സിനിമാ താരങ്ങളായ കിച്ച സുദീപും ദര്‍ശന്‍ തുഗുദീപയും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കായി ഇരുവരും പ്രചരണത്തിന് ഇറങ്ങുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജി. പരമേശ്വര കർണാടക ഉപമുഖ്യമന്ത്രി
[masterslider id="10"]

Related posts