സംസ്ഥാനത്ത് ഏപ്രിൽ 9 ന് രാഹുൽ ഗാന്ധിയുടെ ജയ് ഭാരത് യാത്ര

ബെംഗളുരു: മേയ് പത്തിന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് ജയ്ഭാരത് യാത്രയുമായി രാഹുല്‍ഗാന്ധി. ഏപ്രില്‍ ഒമ്പതിന് കോലാറിലാണ് മെഗാ റാലി നടത്തുക.

തുടര്‍ന്ന് 11ന് വയനാട് സന്ദര്‍ശിക്കും. രാഹുല്‍ ജനങ്ങളുടെ ശബ്ദമാണെന്നും നിങ്ങള്‍ക്ക് നിശബ്ദനാക്കാനാകില്ലെന്നും ആ ശബ്ദം ശക്തവും ഉച്ചത്തിലുമാകുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ട്വീറ്റ് ചെയ്തു.

ലോക്സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കെപ്പട്ട ശേഷം രാഹുല്‍ നടത്തുന്ന ആദ്യ പൊതുപരിപാടിയാണ് കോലാറിലേത്. എം.പി സ്ഥാനം റദ്ദാക്കപ്പെടാന്‍ കാരണമായ പ്രസംഗം 2019ല്‍ രാഹുല്‍ നടത്തിയത് കോലാറിലാണ്.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി

ഏപ്രില്‍ ഒമ്പതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും മൈസൂരുവില്‍ എത്തുന്നുണ്ട്. രാജ്യത്തിന്‍റെ കടുവസംരക്ഷണ പദ്ധതി 50 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായി നടക്കുന്ന മൂന്നുദിവസത്തെ പരിപാടികളാണ് മോദി മൈസൂരുവില്‍ ഉദ്ഘാടനം ചെയ്യുക.

ബന്ദിപ്പുര്‍, നാഗര്‍ഹോളെ, മലൈ മഹാദേശ്വര, ബിലിഗിരി രംഗനാഥ, കെ. ഗുഡി എന്നീ കടുവസങ്കേതങ്ങളുടെ സാമീപ്യമാണ് മൈസൂരുവിനെ തിരഞ്ഞെടുക്കാന്‍ കാരണം. കടുവ സംരക്ഷണത്തിന്കേന്ദ്രസര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനു മുമ്പാകെ പ്രദര്‍ശിപ്പിക്കുകയാ മൂന്നുദിവസത്തെ പരിപാടിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഏറ്റവും പുതിയ ദേശീയ കടുവ സെന്‍സസ് റിപ്പോര്‍ട്ട് ഈ ചടങ്ങില്‍ പ്രധാനമന്ത്രി പുറത്തുവിടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരു റോഡിൽ കാർ ബൈക്കുകളിലിടിച്ച് മറിഞ്ഞു: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാലവർഷം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്തുടനീളം വ്യാപക മഴ, ബെം​ഗളൂരുവിനും അതീവ ജാഗ്രതാ നിർദ്ദേശം
[masterslider id="10"]

Related posts