തെരഞ്ഞെടുപ്പിൽ ഖനി ഉടമ ജനാർദ്ദന റെഡ്ഢിയും

ബെംഗളൂരു:തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തെര‍ഞ്ഞെടുപ്പിനെ നേരിടാന്‍ കളത്തിലിറങ്ങി ഖനി ഉടമ ജനാര്‍ദ്ദന റെഡ്ഢിയും.

കല്യാണ രാജ പ്രഗതി പക്ഷ(കെആര്‍പിപി) എന്ന പാര്‍ട്ടിയുടെ ചിഹ്നമായി ഫുഗ്ബോളും 20 മണ്ഡലങ്ങളിലേക്ക് സ്ഥാനാര്‍ത്ഥികളേയും ജനാര്‍ദ്ദനന്‍ റെഡ്ഢി പ്രഖ്യാപിച്ചു കഴിഞ്ഞു. ബിജെപിയുമായുള്ള രണ്ടു പതിറ്റാണ്ടുള്ള ബന്ധം അവസാനിപ്പിച്ചാണ് റെഡ്ഢി പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്. മൂന്നുമാസം മുമ്പാണ് റെഡ്ഢി പാര്‍ട്ടി രൂപീകരണവുമായി രംഗത്തെത്തിയത്.

  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ

പണ്ട് രാഷ്ട്രീയത്തിലായിരുന്നപ്പോള്‍ ശത്രുവെന്നോ മിത്രമെന്നോ ഇല്ലാതെ എല്ലാവരും എന്നെ ഫുട്ബോള്‍ പോലെ തട്ടിക്കളിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് എനിക്കെല്ലാവരുമായും ഫുട്ബോള്‍ തട്ടിക്കളിക്കാന്‍ കഴിയുമെന്ന് തെളിയിക്കാനാണ് മത്സരരംഗത്തേക്ക് കടക്കുന്നതെന്ന് പാര്‍ട്ടി ലോഗോ പ്രകാശനം ചെയ്തു കൊണ്ട് ജനാര്‍ദ്ദന റെഡ്ഢി പറഞ്ഞു. അതേസമയം, ബെള്ളാരി പോലെയുള്ള ബിജെപിയുടെ ബെല്‍റ്റില്‍ സ്വാധീന ശക്തിയാവാന്‍ ജനാര്‍ദ്ദന റെഡ്ഢിക്ക് കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ
[masterslider id="10"]

Related posts