മദ്യപിച്ച ശേഷം അയൽവാസിയുടെ ഭാര്യയെ സെക്സിനായി ആവശ്യപ്പെട്ടു, തർക്കം അവസാനിച്ചത് കൊലയിൽ 

death murder

ബെംഗളൂരു: സൗത്ത് ബെംഗളൂരുവിലെ ജയനഗര്‍ ബ്ലോക്കില്‍ 43കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ്.

മദ്യപിച്ചശേഷം സെക്സിനായി ഭാര്യയെ ചോദിച്ചതിന് പിന്നാലെ അയല്‍വാസി അടിച്ചുകൊല്ലുകയായിരുന്നുവെന്ന് സിദ്ധാപുര പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഒരാഴ്ച മുന്‍പായിരുന്നു യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

43കാരനായ മണികണ്ഠനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കെ എം കോളനിയിലെ സുരേഷി (45)നെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും കൂലി ജോലിക്കാരാണ്. മരണത്തില്‍ സുരേഷിനെ സംശയമുണ്ടെന്ന മണികണ്ഠന്റെ സഹോദരിയുടെ പരാതിയിലാണ് അറസ്റ്റ്.

സുരേഷും മണികണ്ഠയും ഒരേ തെരുവിലാണ് താമസമെങ്കിലും മുന്‍പരിചയമില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മാര്‍ച്ച്‌ എട്ടിന് സുരേഷ് മണികണ്ഠന്റെ വീട്ടിലെത്തുകയും വീടിന് സമീപത്ത് കിടന്നുറങ്ങുന്ന മണികണ്ഠനെ എടുത്തുകൊണ്ടുപോകണമെന്ന് മണികണ്ഠന്റെ അമ്മയോട് ആവശ്യപ്പെടുകയും ചെയ്തു. നേരത്തെ മൂന്നുദിവസം മണികണ്ഠന്‍ തുടര്‍ച്ചയായി മദ്യപിച്ചിരുന്നു. പിന്നാലെ അമ്മയെത്തി മകനെ വീട്ടിലേക്ക് കൊണ്ടുവന്നു.

  കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആർക്കും അവകാശവാദം ഉന്നയിക്കാനാവില്ല; ശശി തരൂര്‍

സഹോദരി വീട്ടിലെത്തിയപ്പോള്‍ മൂക്കില്‍ നിന്ന് ചോര ഒലിക്കുന്ന മണികണ്ഠയെയാണ് കണ്ടത്. രാത്രി വൈകി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പിറ്റേ ദിവസം സഹോദരി പോലീസില്‍ പരാതി നല്‍കി. ആന്തരിക അവയങ്ങള്‍ക്കേറ്റ പരിക്കിനെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. തലച്ചോറില്‍ രക്തസ്രാവവും കണ്ടെത്തിയിരുന്നു.

സിസിടിവി പരിശോധിച്ചപ്പോള്‍ സുരേഷ് മണികണ്ഠനെ വലിച്ചിഴച്ച്‌ റോഡിലേക്ക് കൊണ്ടുവരുന്നത് കണ്ടെത്തി. പിന്നാലെ സുരേഷിനെ കസ്റ്റഡിയിലെടുത്തതോടെയാണ് കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. മാര്‍ച്ച്‌ ഏഴിന് ഒരുമിച്ചിരുന്ന് മദ്യം കഴിച്ചെന്നും റോഡരികിലിരുന്ന് പരസ്പരം സംസാരിച്ചുവെന്നും സുരേഷ് പോലീസിനോട് പറഞ്ഞു. പിന്നാലെ മണികണ്ഠ സുരേഷിന്റെ വീട്ടിലെത്തുകയും സെക്സിനായി ഭാര്യയെ വിട്ടുകൊടുക്കണമെന്നും ആവശ്യപ്പെട്ടു.

  ഡോ. വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ലഭിച്ച ശിക്ഷ എന്ത് എന്നറിയാൻ വായിക്കാം

പിന്നാലെ ഇതിന്റെ പേരില്‍ വഴക്കുണ്ടാവുകയും തടിക്കഷണം കൊണ്ട് സുരേഷ് മണികണ്ഠയുടെ തലയ്ക്കടിക്കുകയുമായിരുന്നു. തുടര്‍ന്ന് ബോധരഹിതനായ മണികണ്ഠയെ സുരേഷ് വീടിന് പുറത്ത് കൊണ്ടുപോയി കിടത്തുകയും ആയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇൻഫോസിസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് 6 കോടി തട്ടിച്ചു; പ്രതിക്കായി തിരച്ചിൽ
[masterslider id="10"]

Related posts

Click Here to Follow Us