തെരെഞ്ഞെടുപ്പിന് മുൻപേ രാഹുൽ ഗാന്ധി സംസ്ഥാനത്ത് എത്തും

ബെംഗളൂരു:സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് ക്യാമ്പിന് ആവേശം പകരാന്‍ രാഹുല്‍ ഗാന്ധി എത്തും.

മാര്‍ച്ച്‌ ഇരുപതിനാണ് രാഹുലിന്റെ സന്ദര്‍ശനം. യൂത്ത് മാനിഫെസ്റ്റോ പരിപാടിയിലാണ് അദ്ദേഹം എത്തുന്നത്.

മെയ് മാസത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാഹുലിന്റെ വരവിന് പിന്നില്‍ ചില ലക്ഷ്യങ്ങളുണ്ടെന്ന് സൂചനയുണ്ട്. ചില നേതാക്കളെ നേരത്തെ തന്നെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ രാഹുല്‍ കാണാന്‍ സാധ്യതയുണ്ട്.

  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍

അത് മാത്രമല്ല തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ രാഹുല്‍ ഇരുപതിന് പ്രഖ്യാപിക്കാനാണ് സാധ്യത. നിര്‍ണായക പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്നാണ് സൂചന.

അതേസമയം ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക രാഹുല്‍ ഗാന്ധി എത്തുന്നതിന് മുമ്പ് പ്രഖ്യാപിക്കും. ഇക്കാര്യം മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ അറിയിച്ചിട്ടുണ്ട്. മാര്‍ച്ച്‌ പതിനേഴിനാണ് ആദ്യ ഘട്ട പട്ടിക പുറത്തുവിടുക.

ഇതേ ദിവസം കോണ്‍ഗ്രസിന്റെ കേന്ദ്ര കമ്മിറ്റി യോഗമുണ്ട്. അതിന് ശേഷമാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുക. സംസ്ഥാനത്ത് 150 സീറ്റ് നേടുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം വന്ന സര്‍വേകളിലെല്ലാം കോണ്‍ഗ്രസ് അധികാരം നേടുമെന്നാണ് പുറത്ത് വരുന്ന സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ തെരുവ് നായയെ പുള്ളിപ്പുലി ആക്രമിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ന് കർണാടക ബന്ദ്; എന്തിനെ എല്ലാം ബാധിക്കുമെന്ന് അറിയാം വായിക്കൂ
[masterslider id="10"]

Related posts