ശ്രീദേവിക്കു അന്തിമോപചാരമര്‍പ്പിച്ച് ആയിരങ്ങള്‍.

മുംബൈ: ശ്രീദേവിക്കു അന്തിമോപചാരമര്‍പ്പിച്ച് ആയിരങ്ങള്‍. ഉച്ചയ്ക്ക് 12.30 വരെയാണ് പൊതുദര്‍ശനം. സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബിനുള്ളിലെ ഹാളിനകത്താണ്​ പൊതുദർശനത്തിന്​ വെച്ചിരിക്കുന്നത്.

ക്ലബിനു പുറത്ത്​ വൻസുരക്ഷയാണ്​ ഒരുക്കിയിരിക്കുന്നത്​. താരത്തിന്​ അന്ത്യോപചാരമർപ്പിക്കാൻ ആയിരങ്ങളാണ് ഇവിടേക്കെത്തുന്നത്. ബോളിവുഡിനൊപ്പം വിദേശികളും ശ്രീദേവിയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തുന്നുണ്ട്.

പൊതുദര്‍ശനത്തിനു ശേഷം ഇവിടെ അനുശോചന സമ്മേളനവും നടത്തും. 2.30ന് വിലാപയാത്ര ആരംഭിക്കും. സംസ്‌കാരം ഇന്നു വൈകിട്ട് 3.30ന് ജുഹു പവന്‍ ഹന്‍സ് സമുച്ചയത്തിനു സമീപം വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തില്‍ നടക്കും.

  വെടിവെപ്പിൽ കൊല്ലപ്പെട്ട് തമിഴ് യുവാക്കൾ കർണാടക വനംവകുപ്പിനെതിരെ കടുപ്പിച്ച് ജോസഫ് വിജയ്; ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം

വെള്ള നിറത്തെ ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ശ്രീദേവി. സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബ് പൂര്‍ണ്ണമായും വെള്ളപുതച്ചിരിയ്ക്കുകയാണ്. എല്ലായിടവും വെള്ളപ്പൂക്കളാല്‍ അലങ്കരിച്ചിരിയ്ക്കുകയാണ്. തന്‍റെ ശവമഞ്ചം വെള്ളപ്പൂക്കളാല്‍ അലങ്കരിക്കണമെന്ന് ശ്രീദേവി ഒരിക്കല്‍പറഞ്ഞിരുന്നു. ശ്രീദേവി തന്‍റെ എല്ലാ സിനിമകളിലും ഒരു സീനിലെങ്കിലും വെള്ള നിറത്തിലുള്ള വസ്ത്രമണിഞ്ഞ്‌ പ്രത്യക്ഷപ്പെട്ടിരുന്നു എന്നതും അവരുടെ വെള്ള നിറത്തോടുള്ള ഇഷ്ടം വ്യക്തമാക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി
[masterslider id="10"]

Related posts