നഗരത്തിൽ 11 മേൽപ്പാലങ്ങൾ കൂടി; മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: സാങ്കി റോഡ് വീതി കൂട്ടുന്നതിനും ഫ്‌ളൈ ഓവർ പദ്ധതിയും ബൃഹത് ബെംഗളൂരു മഹാനഗര പാലികയ്‌ക്കെതിരെ (ബിബിഎംപി) പൗര പ്രവർത്തകരും പ്രദേശവാസികളും ശക്തമായി രംഗത്തുവരുമ്പോൾ, നഗരത്തിനായി 11 മേൽപ്പാലങ്ങൾ കൂടി തന്റെ സർക്കാർ അംഗീകരിച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

വ്യാഴാഴ്ച എച്ച്എഎൽ-സുരഞ്ജൻ ദാസ് റോഡ് അണ്ടർപാസ് പൊതുജനങ്ങൾക്കായി സമർപ്പിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രതിദിനം 5,000 പുതിയ വാഹനങ്ങൾ നഗരത്തിലെ റോഡുകളിൽ ഇറങ്ങുന്നുണ്ടെന്നും നഗരത്തിൽ പ്രതിദിനം 10 ലക്ഷത്തോളം ഫ്ലോട്ടിംഗ് ജനസംഖ്യ എത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം

എച്ച്എഎൽ-സുരഞ്ജൻ ദാസ് റോഡ് അണ്ടർപാസ് തുറക്കുന്നതോടെ വൈറ്റ്ഫീൽഡിനും എംജി റോഡിനുമിടയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. ഇതുവഴി ഇനി മുതൽ വാഹനങ്ങൾക്ക് ഗതാഗതക്കുരുക്കില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാം. അടുത്തിടെ, എച്ച്എഎൽ റോഡിൽ കനത്ത ഗതാഗതക്കുരുക്ക് കാണുകയും നിർദ്ദേശങ്ങൾ നൽകാൻ ഉദ്യോഗസ്ഥരോട് നിർദേശിക്കുകയും ചെയ്തു. അവരുടെ ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തിൽ, ഈ ജോലി മുൻഗണനാക്രമത്തിൽ പൂർത്തിയാക്കി എന്നും ബൊമ്മൈ പറഞ്ഞു.

അമൃത് നഗരോത്ഥാന പദ്ധതിയിൽ 11 മേൽപ്പാലങ്ങളുടെ നിർമ്മാണത്തിന് അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബെംഗളൂരുവിന്റെ ചരിത്രത്തിൽ ആദ്യമായാണ് 11 മേൽപ്പാലങ്ങൾ ഒറ്റയടിക്ക് അനുവദിക്കുന്നത്. ഈ വലിയ മാറ്റങ്ങൾ ബെംഗളൂരുവിലെ ജനങ്ങൾക്ക് ദീർഘകാല പരിഹാരങ്ങൾ നൽകും. ഇതേ പദ്ധതി പ്രകാരം 3,000 കോടി രൂപയുടെ ഗ്രാന്റ് റോഡുകളുടെ നിർമ്മാണത്തിനായി അനുവദിച്ചിരുന്നു, എന്നും ബൊമ്മൈ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും
[masterslider id="10"]

Related posts