പഠാനെതിരെ പ്രതിഷേധം, പോസ്റ്റർ കീറി കരി ഓയിൽ ഒഴിച്ചു

ബെംഗളൂരു: ഷാരൂഖ് ഖാൻ നായകനായ പഠാനെതിരെ റിലീസ് ദിനത്തിൽ തന്നെ ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ . രാജ്യത്താകെ 5000 ത്തോളം സ്ക്രീനിലാണ് ചിത്രം ആദ്യ ദിനം പ്രദർശിപ്പിക്കുന്നത്.

ചിത്രത്തിനെതിരെ ചില സംഘടനകളുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. കർണാടക, ബിഹാർ, ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങളിൽ പ്രതിഷേധം നടന്നുവെന്നാണ് വിവരം.

കർണാടകയിലെ വിശ്വഹിന്ദു പരിഷത്ത അനുഭാവികൾ ചിത്രത്തിൻറെ പോസ്റ്ററുകൾ കീറിയും കത്തിച്ചും പ്രതിഷേധിക്കുന്നതിൻറെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതേ സമയം പ്രതിഷേധത്തിൽ നിന്നും പിൻവാങ്ങുന്നതായി മഹാരാഷ്ട്രയിലെ വിഎച്ച്പി നേതൃത്വം അറിയിച്ചു. സിനിമയിൽ അണിയറക്കാർ മാറ്റങ്ങൾ വരുത്തിയതിനെ തുടർന്നാണ് ഈ മഹാരാഷ്ട്രയിലെ വിഎച്ച്പി നേതൃത്വം പറയുന്നത്.

  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

ഉത്തര പ്രദേശത്തെ ആഗ്രയിൽ ‘ബോയിക്കോട്ട് പഠാൻ’ പോസ്റ്ററുകൾ പിടിച്ച ഒരു വിഭാഗം തീയറ്ററുകളിൽ നിന്ന് സിനിമയുടെ ബാനറുകൾ വലിച്ചുകീറി. പോസ്റ്ററുകളിൽ കരിഓയിൽ ഒഴിച്ചു. ആഗ്രയിലെ റകബ്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഈ സംഭവത്തിൽ ആറു പേർക്കെതിരെ കേസെടുത്തതായി രകബ്ഗഞ്ച് എസ്എച്ച്ഒ പ്രദീപ് കുമാർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴക്കമ്മി; കെ.ആർ.എസ് ജലനിരപ്പ് 81 അടി താഴ്ന്നു, തമിഴ്‌നാടിന് വെള്ളം തുറന്നുവിടുന്നത് വെല്ലുവിളിയായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ
[masterslider id="10"]

Related posts