ഐ.എന്‍.എ ശക്തമായി ഇടപെട്ടു;അപ്പോളോ ആശുപത്രിയില്‍ മലയാളി നഴ്സിന് മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് വനിതാ ഡോക്ടറെ പുറത്താക്കി.

ബെംഗളൂരു: ബന്നാര്‍ഘട്ട റോഡ്‌ അപ്പോളോ ആശുപത്രിയില്‍ മലയാളി നഴ്സിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ വനിതാ ഡോക്ടറെ മാനേജ്മെന്റ് പുറത്താക്കി.എട്ടു വര്‍ഷമായി ഇവിടെ ജോലി ചെയ്തിരുന്ന നഴ്സിനോട് കഴിഞ്ഞ ശനിയാഴ്ച ഡോക്ടര്‍  പ്രകോപനപരമായി സംസാരിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു എന്നാണ് പരാതി.

പ്രശ്നത്തില്‍ ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ കര്‍ണാടക ഘടകം ഇടപെടുകയും ഡോക്ടര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ മാനേജ്‌മെന്റില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു,മാനേജ്‌മന്റ്‌ നടത്തിയ അന്വേഷത്തില്‍ പരാതിയില്‍ കഴമ്പുണ്ട് എന്ന് തിരിച്ചറിയുകയും അനെസ്ത്യേസ്റ്റ് ആയ ലേഡി ഡോക്ടറെ തല്‍സ്ഥാനത്ത് നിന്ന് നീക്കുകയുമാണ് ഉണ്ടായത്.

  പ്രളയച്ചുഴിയിൽ അസം; ഒടുവിൽ ബെംഗളൂരുവിൽ നിന്ന് ആ ആശ്വാസ വാർത്തയെത്തി!

ഇവരെ പുറത്താക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചതായി ഐ എന്‍ എ ഭാരവാഹികള്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts