വെളിച്ചെണ്ണ ഉപയോഗിച്ച് മുഖസൗന്ദര്യം കൂട്ടാം!

മുഖസൗന്ദര്യം വർധിപ്പിക്കാൻ ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് വെളിച്ചെണ്ണ. പാചകത്തിനും മുടിയിൽ  തേക്കാനും മാത്രമല്ല, മുഖത്തിന് തിളക്കം നൽകാനും പ്രായം കുറയ്ക്കാനും വെളിച്ചെണ്ണ സഹായിക്കും.

മുഖസൗന്ദര്യം കൂട്ടാൻ വെളിച്ചെണ്ണ ഉപയോഗിക്കേണ്ട വിധങ്ങൾ…

  • നന്നായി പഴുത്ത ഏത്തപ്പഴം അടിച്ചു അതിൽ വെളിച്ചെണ്ണയും തേനും ചേർത്ത് മുഖത്തു പുരട്ടി 20 -25 മിനുറ്റുകൾക്കു ശേഷം കഴുകി കളയുക. ഇത് നല്ലൊരു നറിഷിങ് മാസ്ക് ആണ്, മുഖത്തെ പാടുകൾ മാറുന്നതിനും ഇത് സഹായിക്കും.
  • രാത്രി കിടക്കാൻ പോകും മുൻപ് മുഖത്തു മോയിസ്ചറൈസർ പുരട്ടുമ്പോൾ അതിന്റെ കൂടെ കുറച്ചു വെളിച്ചെണ്ണ തുള്ളികൾ കൂടി ചേർക്കുക. മുഖക്കുരുവിന്റെ പാടുകൾ പോവാൻ ഇത് സഹായിക്കും.
  • ചുണ്ടുകളുടെ സംരക്ഷണത്തിനും  ഏറെ ഉത്തമമാണ് വെളിച്ചെണ്ണ. വരണ്ടുണങ്ങിയ ചുണ്ടുകളുടെ  മൃദുലത വീണ്ടെടുക്കാൻ വെളിച്ചെണ്ണ സഹായിക്കും.
  • നല്ല വെയിലു കൊണ്ടാൽ മുഖത്ത് കരുവാളിപ്പ് ഉണ്ടാവുന്നത് സാധാരണയാണ്.ഇത് മുഖത്തിന്റെ പ്രായം കൂടുതൽ തോന്നിക്കാണും കാരണമാകും. മുഖത്തു വെളിച്ചെണ്ണ ഉപയോഗിച്ചാൽ കരുവാളിപ്പ് മാറാനും മുഖത്തിന്റെ യുവത്വം നിലനിർത്താനും സഹായിക്കും
  • നല്ല മേക്കപ്പ് റിമൂവർ കൂടിയാണ് വെളിച്ചെണ്ണ.കെമിക്കലുകൾ ഉപയോഗിച്ച് മുഖത്തെ മേക്കപ്പ് കളയുന്നതിനു പകരം വെളിച്ചെണ്ണ ഉപയോഗിക്കാം.മുഖത്തെ ചുളിവുകൾ ഉണ്ടാവുന്നത് തടയാൻ ഇതുവഴി സാധിക്കും.
  • കൊതുകോ മറ്റു പ്രാണികളോ കടിച്ചാൽ ആ ഭാഗത്ത് തിണർപ്പ് ഉണ്ടാവുന്നത് സാധാരണയാണ്. ഈ ഭാഗത്ത് അല്പം വെളിച്ചെണ്ണ പുരട്ടിയാൽ ചൊറിച്ചിൽ മാറുകയും തിണർപ്പ് അപ്രത്യക്ഷമാവുകയും ചെയ്യും
  • മുഖത്ത് ഉപയോഗിക്കാൻ പറ്റുന്ന നല്ലൊരു സ്‌ക്രബ് കൂടിയാണ് വെളിച്ചെണ്ണ.പഞ്ചസാരയുടെ കൂടെ ചേർത്ത് ഇത് ഉപയോഗിച്ചാൽ ചർമം മൃദുവാകും
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ കോർപ്പറേറ്റ് സമ്മർദ്ദം മടുത്തു; ഐടി മാനേജർ ഉദ്യോഗം ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ യുവതിയുടെ കഥ വൈറലാകുന്നു
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ കോർപ്പറേറ്റ് സമ്മർദ്ദം മടുത്തു; ഐടി മാനേജർ ഉദ്യോഗം ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ യുവതിയുടെ കഥ വൈറലാകുന്നു
[masterslider id="10"]

Related posts