കർണാടകയിൽ ദുരഭിമാനക്കൊല, യുവാവിനെയും യുവതിയെയും കൊലപ്പെടുത്തി പുഴയിൽ എറിഞ്ഞു

ബെംഗളൂരു: താഴ്ന്ന ജാതിയിൽപ്പെട്ടയാളെ പ്രണയിച്ചതിന് കർണാടകയിൽ വീണ്ടും ദുരഭിമാനക്കൊല.

ബാഗൽകോട്ടിൽ 24കാരനെയും പതിനെട്ടുകാരിയെയുമാണ് യുവതിയുടെ വീട്ടുകാർ വെട്ടുകൊലപ്പെടുത്തിയത്. വിശ്വനാഥ് നെൽഗി, രാജേശ്വരി മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ പുഴയിലെറിയുകയായിരുന്നു.

കഴിഞ്ഞ രണ്ടുവർഷമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. യുവാവ് പിന്നോക്ക ജാതിക്കാരനായതിനാൽ യുവതിയുടെ വീട്ടുകാർ ഇതിനെ എതിർത്തിരുന്നു. ജാതിയുടെ പേരിൽ നേരത്തെ ഇരുകുടുംബങ്ങളും തമ്മിൽ വഴക്കിടുകയും ചെയ്തിരുന്നു.

  സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും: മുഖ്യമന്ത്രി വി ഡി സതീശൻ

വിശ്വനാഥിനെ കുറിച്ച് വിവരമില്ലാത്തതിന്റെ അടിസ്ഥാനത്തിൽ യുവാവിന്റെ വീട്ടുകാർ നരഗുണ്ട് പോലീസിൽ പരാതി നൽകിയിരുന്നു.അതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടബാധ്യതയിൽ തർക്കം; ആവശ്യത്തിന് പണമുണ്ട്, ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കൂ'; വിജയിന് മറുപടിയുമായി സ്റ്റാലിൻ, ആരോപണങ്ങൾ തള്ളി മുൻ മുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts