കർണാടകയിൽ നിന്നും കേരളത്തിലേക്ക് ലഹരി കടത്തിയ സംഘം പിടിയിൽ 

മലപ്പുറം : കർണാടകയിൽ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി.

ചമ്രവട്ടം സ്വദേശികളായ ബഷീർ,സുധീഷ്, ശൈലേഷ് തുടങ്ങിയവരാണ് പിടിയിലായത് . ബ്രൗൺ ഷുഗറും എംഡിഎംഎയുമായി കാറിൽ പോകുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത് . ഒൻപത് ഗ്രാം എൻഡിഎംഎയും 25 പായ്ക്കറ്റ് ബ്രൗൺഷുഗറുമാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്.

വടക്കൻ ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രതികൾ അധികവും മയക്കുമരുന്ന് കടത്തുന്നത്. ബംഗളൂരുവിൽ നിന്ന് കോഴിക്കോട് എത്തിച്ച മയക്കുമരുന്ന് ശേഖരിച്ച് വരുന്നതിനിടയിലാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. പ്രതികളെ തിരൂർ സബ്ജയിലിൽ റിമാൻഡ് ചെയ്തു.

  കേരളത്തിൽ പെയ്ത മഴ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പൊള്ളാൻ പോകുന്നത് ബെംഗളൂരു മലയാളിയുടെ പോക്കറ്റോ?

മൂന്ന് ഗ്രാം എംഡിഎംഎയുമായി മലപ്പുറം വേങ്ങര സ്വദേശിയും പിടിയിലായി. മുഹമ്മദ് റസാഖിനെയാണ് പോലീസ് പിടികൂടിയത്. ഇയാൾ വേങ്ങരയിൽ മയക്കുമരുന്ന് കച്ചവടം നടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts