പെൺകുട്ടികളുടെ ഹോസ്റ്റലുകളിൽ വനിതാ വാർഡനെ നിർബന്ധമാക്കണം; സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ

ബെംഗളൂരു: പെൺകുട്ടികളുടെ ഹോസ്റ്റലുകളിൽ വനിതാ വാർഡൻമാരെ നിർബന്ധമായും നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് നിർദ്ദേശം അയയ്ക്കുമെന്ന് കർണാടക സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പ്രമീള നായിഡു പറഞ്ഞു.

പെൺകുട്ടികൾ/വനിതാ ഹോസ്റ്റലുകളിൽ വനിതാ വാർഡൻമാരെ മാത്രം നിയമിക്കണമെന്ന് കമ്മീഷൻ ബന്ധപ്പെട്ട മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഉത്തര കന്നഡയിലെ എന്റെ നാല് ദിവസത്തെ സന്ദർശനത്തിൽ ഹോസ്റ്റലിൽ പെൺകുട്ടികൾ / ജോലി ചെയ്യുന്ന സ്ത്രീകൾ നേരിടുന്ന നിരവധി പ്രശ്നങ്ങൾ ഞാൻ ശ്രദ്ധിച്ചു എന്നും നായിഡു മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞു, ”

  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!

കുടിയേറ്റ തൊഴിലാളി സ്ത്രീകളുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഞാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കൂടാതെ, അധ്യാപക ദമ്പതികളെ ഒരേ സ്ഥലത്തോ അടുത്തുള്ള സ്ഥലത്തോ ജോലി ചെയ്യാൻ അനുവദിക്കണമെന്ന് കമ്മീഷൻ വിദ്യാഭ്യാസ വകുപ്പിന് കത്തെഴുതുമെന്നും അവർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിലും കൈവിടാതെ മനുഷ്യത്വം; ഭിന്നശേഷിക്കാരനായ യുവാവിനെ തോളിലേറ്റി റോഡ് മുറിച്ചുകടത്തി നഗരത്തിലെ പോലീസ് കോൺസ്റ്റബിൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോണും തട്ടിപ്പറിച്ച് ഒരോട്ടം; കള്ളൻ കള്ളൻ' എന്ന് നാട്ടുകാരുടെ നിലവിളി കേട്ട് 18-കാരന് അറ്റാക്ക് വന്ന് മരിച്ചു
[masterslider id="10"]

Related posts