ഭർത്താവിന്റെ പ്രണയം, വിവാഹം കഴിക്കാനും ഒരേ വീട്ടിൽ താമസിക്കാനും സമ്മതിച്ച് ഭാര്യ

ഭുവനേശ്വർ: വിവാഹിതനായ യുവാവ് ട്രാൻസ്ജെൻഡറിനെ വിവാഹം കഴിക്കുകയും ഇതിന് ഭാര്യ അനുമതി നൽകുകയും ചെയ്ത അപൂർവമായ സംഭവം ഒഡീഷയിൽ നിന്ന് റിപ്പോർട്ട് ചെയ്തു.

ഒഡീഷയിലെ കലഹണ്ടിയിലാണ് സംഭവം. ട്രാൻസ്ജെൻഡറിനോടുള്ള രഹസ്യ പ്രണയം വെളിപ്പെടുത്തിയ ശേഷം ഭർത്താവിനെ വിവാഹം കഴിക്കാൻ ഭാര്യ അനുവദിക്കുക മാത്രമല്ല, അതേ വീട്ടിൽ തന്നെ താമസിക്കാൻ അനുവദിച്ചുകൊണ്ട് വലിയ മനസ് കാണിച്ചിരിക്കുകയാണ് യുവതി.

ഭാര്യയുടെ അനുവാദത്തിന് ശേഷം ട്രാൻസ്ജെൻഡറിനെ വിവാഹം കഴിച്ച 32കാരൻ രണ്ട് വയസുള്ള മകന്റെ പിതാവാണ്. കഴിഞ്ഞ ഒരു വർഷമായി ട്രാൻസ്ജെൻഡറുമായി പ്രണയത്തിലായിരുന്നു . ഇതറിഞ്ഞ ശേഷം ഭാര്യ സന്തോഷത്തോടെ ഇരുവർക്കും വിവാഹം കഴിക്കാനും ഒരുമിച്ച് ജീവിക്കാനും അനുമതി നൽകുകയായിരുന്നു.

  കനത്ത മഴയിൽ മുങ്ങി ബെംഗളൂരു നഗരം; മെട്രോ സർവീസ് തടസ്സപ്പെട്ടു; അണ്ടർപാസ് അടച്ചു; സംസ്ഥാനത്ത് വരും ദിവസങ്ങളിലും ജാഗ്രതാ നിർദ്ദേശം

നാർലയിലെ ഒരു ക്ഷേത്രത്തിൽ ട്രാൻസ് വിഭാഗത്തിലെ നിരവധി അംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം . സെബ്കാരി കിന്നർ മഹാസംഘ് പ്രസിഡൻറ് കാമിനിയാണ് ഇരുവരുടെയും വിവാഹം നടത്താൻ മുൻകൈ എടുത്തത്. യുവാവിന്റെ ഭാര്യയും ചടങ്ങിൽ സംബന്ധിച്ചു. ആണെങ്കിലും, ഹിന്ദു വിവാഹത്തിൽ, ആദ്യ ഭാര്യ ഉള്ളപ്പോൾ രണ്ടാം വിവാഹം നിയമപരമല്ല. എന്നാൽ നിയമങ്ങളെക്കുറിച്ച് തങ്ങൾക്ക് ആശങ്കയില്ലെന്ന് നവദമ്പതികൾ പറഞ്ഞു.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

അതേസമയം ദമ്പതികൾ പോലീസ് സ്റ്റേഷനിൽ രേഖാമൂലം വിവരം അറിയിച്ചതായാണ് വിവരം. എന്നാൽ, ഏതെങ്കിലും ഭാഗത്ത് നിന്ന് രേഖാമൂലം പരാതി ലഭിച്ചാൽ നിയമപ്രകാരം നടപടിയെടുക്കുമെന്ന് നാർല പോലീസ് സ്റ്റേഷൻ ഇൻചാർജ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇ-ഖാത സേവനങ്ങൾ ഇനി വേഗത്തിലാകും; ബെംഗളൂരുവിൽ 52 കേന്ദ്രങ്ങളിൽ 'ഓപ്പൺ ഹൗസ്' സംവിധാനവുമായി ജിബിഎ
[masterslider id="10"]

Related posts