ഓട്ടോ യാത്രയ്ക്ക് കൊള്ള നിരക്ക്; ബോധവൽക്കരണവുമായി ട്രാഫിക് പൊലീസ്

ബെംഗളൂരു: നഗരത്തിൽ ഓട്ടോ ഡ്രൈവർമാർ മീറ്റർ ഇടാൻ കൂട്ടാക്കാതെ കൊള്ള നിരക്ക് ഈടാക്കുന്നതായി പരാതി വ്യാപകമായതോടെ ബോധവൽക്കരണ യജ്ഞവുമായി ട്രാഫിക് പൊലീസ്. വിവിധ ട്രാഫിക് പൊലീസ് സ്റ്റേഷൻ പരിധികളിലെ ഓട്ടോറിക്ഷ സ്റ്റാൻഡുകളിൽ പൊലീസ് നേരിട്ടെത്തിയാണു ഡ്രൈവർമാർക്കു ബോധവൽക്കരണം നടത്തുന്നത്.

കഴിഞ്ഞ വർഷം ഡിസംബറിൽ ഓട്ടോ നിരക്ക് ഉയർത്തിയതോടെ ഫെയർ മീറ്ററിൽ മാറ്റം വരുത്തുന്നതിന് 2022 ഫെബ്രുവരി വരെ സമയം അനുവദിച്ചിരുന്നെങ്കിലും ഭൂരിഭാഗം ഓട്ടോകളും നിയമം പാലിക്കാതെയാണ് ഇപ്പോഴും സർവീസ് നടത്തുന്നത്. ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന പരിശോധനയും മാസങ്ങളായി നിലച്ചിരിക്കുകയാണ്. പുതുക്കിയ നിരക്ക് ഓട്ടോറിക്ഷകളിൽ പ്രദർശിപ്പിക്കണമെന്ന മോട്ടർ വാഹനവകുപ്പ് നിർദേശവും കടലാസിൽ മാത്രം ഒതുങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിടിച്ചുപറിയോ? ബെംഗളൂരുവിൽ സൈക്കിൾ യാത്രക്കാരനിൽ നിന്നും ടോൾ ഈടാക്കിയതായി ആരോപണം; വീഡിയോ വൈറൽ
  നമ്മ മെട്രോ പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടു; യാത്രക്കാർ വലഞ്ഞു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us