അങ്ങനെ വി.എസ്.ഭരണപരിഷ്കരണ കമ്മീഷൻ അദ്ധ്യക്ഷനായി. വി എസിനെ അവഗണിച്ചു എന്ന് പറയുന്നവർക്ക് ആശ്വാസം, അധികാരമോഹിയാണെന്ന് പറയുന്നവർക്ക് ദൃഷ്ടാന്തം!

തിരുവനന്തപുരം: മുതിർന്ന കമ്യൂണിസ്റ്റ് പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയും മലമ്പുഴ നിയോജക മണ്ഡലം പ്രതിനിധിയുമായ വി.എസ്.അച്ചുതാനന്ദനെ ഭരണ പരിഷ്കരണ കമ്മീഷൻ അദ്ധ്യക്ഷനായി നിയമിച്ചു.ഇന്ന് നടന്ന മന്ത്രി സഭാ യോഗമാണ് ഈ തീരുമാനമെടുത്തത്.

മറ്റു രണ്ട് അംഗങ്ങൾ കൂടി വി എസി ന്റെ കൂടെ ഈ കമ്മീഷനിൽ ഉണ്ടാകും, മുൻ ചീഫ് സെക്രട്ടെറിമാരായ നീല ഗംഗാധരൻ ,സി.പി. നായർ എന്നിവരാണ് അത്.

  ദുരിതബാധിതർക്കുള്ള വീട് നിർമാണം; ‘കോൺഗ്രസിനെതിരെ സൈബർ ആക്രമണം നടക്കുന്നു’, പൊലീസിൽ പരാതി ദീപ്തി മേരി വർഗീസ്

ഇരട്ടപ്പദവി പ്രശ്നത്തിൽ കുടുങ്ങാതിരിക്കാൻ, കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ നിയമ ഭേദഗതി കൊണ്ടു വന്നിരുന്നു. പദവി വൈകുന്നതിൽ വി.എസും അമർഷത്തിലായിരുന്നു.

ഒരേ സ്ഥലത്ത് രണ്ടു വർഷം പൂർത്തിയാക്കിയ ജില്ലാ കളക്ടർമാരെ മാറ്റാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി, അതു പ്രകാരം പത്തു ജില്ലാ കളകടർമാർക്ക് സ്ഥാന ചലനം ഉണ്ടാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബീഫ് വിവാദത്തെ തുടർന്നുണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ഷിയാസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us