ജെഡിഎസിനെ വിമർശിക്കരുത്, കർണാടക നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ നിർദേശം

ബെംഗളൂരു; ജെ ഡി എസ് നേതാക്കളെ കടന്നാക്രമിക്കുന്ന രീതിയില്‍ ഉള്ള വിമർശനങ്ങളിൽ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ പിന്‍മാറണമെന്ന നിര്‍ദ്ദേശവുമായി ദേശീയ നേതൃത്വം. അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാന്റ് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.

2023 ലെ തിരഞ്ഞെടുപ്പില്‍ തൂക്കുസഭയിലേക്ക് സാഹചര്യം നീങ്ങിയാല്‍ ജെഡിഎസിന്റെ പിന്തുണ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം.

  ഗ്യാസ് സിലിണ്ടർ ബുക്കിംഗ് ഇനി വിരൽത്തുമ്പിൽ; വാട്‌സ്ആപ്പിലൂടെയും മിസ്സ്ഡ് കോളിലൂടെയും എളുപ്പത്തിൽ ബുക്ക് ചെയ്യാം

കഴിഞ്ഞ ദിവസം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയിരുന്നു. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചായിരുന്നു ചര്‍ച്ച. യോഗത്തിലാണ് ജെ ഡി എസ് സംസ്ഥാന നേതാക്കളെ പ്രത്യേകിച്ച്‌ എച്ച്‌ ഡി കുമാരസ്വാമി,എച്ച്‌ ഡി ദേവഗൗഡ എന്നീ നേതാക്കള്‍ക്കെതിരെ യാതൊരു വിമര്‍ശനവും പാടില്ലെന്ന് രാഹുല്‍ ഗാന്ധി കർണാടക കോൺഗ്രസ്‌ നേതാക്കൾക്ക് നിര്‍ദ്ദേശം നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുലർച്ചെ വളർത്തുനായയുമായി നടക്കാനിറങ്ങിയ യുവതിക്ക് ദുരനുഭവം; നഗ്നതാ പ്രദർശനം നടത്തിയ അജ്ഞാതൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡിജിറ്റലായി പിഴയൊടുക്കാം, പക്ഷേ വണ്ടി കൊണ്ടുപോകും; ന​ഗരത്തിലെ അനധികൃത പാർക്കിങ്ങിനെതിരെ കോർപ്പറേഷന്റെ സർജിക്കൽ സ്ട്രൈക്ക്.
[masterslider id="10"]

Related posts

Click Here to Follow Us