“ചിത്ര സന്തേ”ക്ക് ഇനി ദിവസങ്ങളുടെ ദൂരം മാത്രം;പ്രമുഖ ശിൽപി കാനായി കുഞ്ഞിരാമനു പ്രഫ. എം.എസ്.മഞ്ജുനാഥ റാവു സ്മാരക അവാർഡ് ചടങ്ങിൽ സമ്മാനിക്കും.

ബെംഗളൂരു: ചിത്രകലയുടെ വൈവിധ്യങ്ങൾ കോർത്തിണക്കിയുള്ള ചിത്ര സന്തേ (ചിത്ര ചന്ത) ‌ഏഴിനു കുമാരകൃപ റോഡിൽ ആരംഭിക്കും. രാവിലെ 10 ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. പ്രമുഖ ശിൽപി കാനായി കുഞ്ഞിരാമനു പ്രഫ. എം.എസ്.മഞ്ജുനാഥ റാവു സ്മാരക അവാർഡ് (ഒരു ലക്ഷം രൂപ) ചടങ്ങിൽ സമ്മാനിക്കുമെന്നു കർണാടക ചിത്രകലാപരിഷത്ത് പ്രസിഡന്റ് ഡോ. ബി.എൽ.ശങ്കർ വാർത്താസമ്മേളനത്തിൽ ‌പറ‍ഞ്ഞു.

രണ്ടായിരത്തോളം ചിത്രകാരൻമാർക്കു സൃഷ്ടികൾ പ്രദർശിപ്പിക്കാനും വിൽപനയ്ക്കുമുള്ള സൗകര്യങ്ങളാണു സന്തേയിൽ ഒരുക്കിയിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫൈൻ ആർട്സ് കോളജ് വിദ്യാർഥികൾക്കായും ഭിന്നശേഷിയുള്ള കലാകാരൻമാർക്കുമായി പ്രത്യേക സ്റ്റാളുകളുണ്ട്. മികച്ച കലാകാരന് ചടങ്ങിൽ ചിത്ര സന്തേ അവാർഡും (25,000 രൂപ) നൽകും. കേന്ദ്ര ലളിതകലാ അക്കാദമിയുടെ സ്റ്റാളിൽ ചിത്രകലയുമായി ബന്ധപ്പെട്ടുള്ള പ്രസിദ്ധീകരണങ്ങളുടെ വിൽപനയും ഒരുക്കിയിട്ടുണ്ട്.

മേള കാണാനെത്തുന്നവർക്കായി കുമാരകൃപ റോഡിൽ എസ്ബിഐ രണ്ട് താൽക്കാലിക എടിഎമ്മും കാനറ ബാങ്ക് മൊബൈൽ എടിഎമ്മും സ്ഥാപിക്കും. ചിത്രങ്ങൾ വാങ്ങാനെത്തുന്നവർക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിനു സ്വൈപ്പിങ് യന്ത്രങ്ങളും ഒരുക്കും. സുരക്ഷയുടെ ഭാഗമായി ചിത്രകലാപരിഷത്തിലും കുമാരകൃപ റോഡിലും 50 സിസിടിവി ക്യാമറകൾ സ്ഥാപിക്കും.

സന്തേയിൽ പങ്കെടുക്കാനെത്തുന്ന കലാകാരൻമാർക്ക് സൗജന്യ താമസവും ഭക്ഷണവുമുണ്ടാകും. പ്രദർശന ദിവസം രാവിലെ ആറ് മുതൽ രാത്രി ഒൻപതുവരെ കുമാരകൃപ റോഡിലൂടെയുള്ള വാഹനഗതാഗതവും പാർക്കിങ്ങും നിരോധിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..