സിഗ്നലുകളിലെയും റോഡുകളിലെയും ഇനി പണം തട്ടിപ്പറിക്കൽ നടക്കില്ല! ഭിന്നലിംഗക്കാരുടെ അതിരുകടന്ന ശല്യത്തിനെതിരെ കടുത്ത നടപടിയുമായി ബെംഗളൂരു പൊലീസ്

ബെംഗളൂരു: പൊതുസ്ഥലങ്ങളിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ പണം വാങ്ങുകയോ ഗതാഗതം തടസ്സപ്പെടുത്തുകയോ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്ന ഭിന്നലിംഗക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ ബെംഗളൂരു പൊലീസ് മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്. ട്രാഫിക് സിഗ്നലുകൾ, മാർക്കറ്റുകൾ, ബസ്-റെയിൽവേ സ്റ്റേഷനുകൾ, ജനവാസ മേഖലകൾ, ആഘോഷ ചടങ്ങുകൾ നടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ജനങ്ങൾ തുടർച്ചയായി നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.

ഭീഷണപ്പെടുത്തി പണമോ ഭക്ഷണത്തോ ആവശ്യപ്പെടുക, ഗതാഗതം തടസ്സപ്പെടുത്തുക, ആക്ഷേപകരമായി പെരുമാറുകയോ ആക്രമിക്കുകയോ ചെയ്യുക തുടങ്ങിയ പരാതികൾ ലഭിച്ചാൽ വസ്തുതകൾ പരിശോധിച്ച് പൊലീസ് കൃത്യമായ നിയമനടപടി സ്വീകരിക്കും. ഇത്തരം പരാതികൾ നിരന്തരം ലഭിക്കുന്ന മേഖലകൾ കണ്ടെത്തി പെട്രോളിംഗ് ശക്തമാക്കാൻ പൊലീസ് സ്റ്റേഷനുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ഭിന്നലിംഗക്കാരുമായി പൊലീസ് ക്രമമായി കൂടിക്കാഴ്ചകൾ നടത്തി ബോധവൽക്കരണം നൽകും.

പൊതുജനസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഭിന്നലിംഗക്കാരുടെ നിയമപരമായ അവകാശങ്ങളും ആത്മാഭിമാനവും സംരക്ഷിക്കപ്പെടണമെന്ന് മാർഗ്ഗനിർദ്ദേശത്തിൽ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്. ഉദ്യോഗസ്ഥർ അവരോട് സംസാരിക്കുമ്പോൾ മാന്യമായ ഭാഷ മാത്രമേ ഉപയോഗിക്കാവൂ എന്നും മോശമായോ അധിക്ഷേപകരമായോ പെരുമാറരുതെന്നും കർശന നിർദ്ദേശമുണ്ട്. ഇത്തരത്തിലുള്ള ശല്യപ്പെടുത്തലുകൾ നേരിടേണ്ടി വന്നാൽ പൊതുജനങ്ങൾ ശാന്തരായി 112 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടുകയോ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയോ ചെയ്യണമെന്ന് പൊലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts