ഏഷ്യൻ ഗെയിംസിന് മെഡൽ തുടക്കം: വനിതകളുടെ റൈഫിൾ ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് വെള്ളി, തിളങ്ങി മലയാളി താരം വിദർശ

നഗോയ: ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിന് മെഡൽ തിളക്കത്തോടെ തുടക്കമിട്ട് ഇന്ത്യ. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ ഇന്ത്യൻ സംഘം വെള്ളി മെഡൽ സ്വന്തമാക്കി. മലയാളി താരം വിദർശ വിനോദ്, എളവേണിൽ വാളറിവൻ, സോനം മസ്‌കർ എന്നിവരടങ്ങിയ സഖ്യമാണ് ഈ ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ കന്നി മെഡൽ രാജ്യത്തിന് സമ്മാനിച്ചത്.

ഞായറാഴ്ച നഗോയയിൽ നടന്ന ആവേശകരമായ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ സംഘം ആകെ 1898.0 പോയിന്റുകൾ നേടി രണ്ടാമതാണ് ഫിനിഷ് ചെയ്തത്. 1904.2 എന്ന ലോക റെക്കോർഡ് സ്‌കോർ കുറിച്ച ചൈന സ്വർണം കരസ്ഥമാക്കിയപ്പോൾ, ആതിഥേയരായ ജപ്പാൻ ടീം വെങ്കല മെഡൽ നേടി.

കഴിഞ്ഞ ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ ഏഴ് സ്വർണവും ഒമ്പത് വെള്ളിയും ആറ് വെങ്കലവും ഉൾപ്പെടെ 22 മെഡലുകൾ വാരിക്കൂട്ടി ചരിത്രം കുറിച്ച ഇന്ത്യൻ ഷൂട്ടിങ് സംഘത്തിന് ഐച്ചി-നഗോയയിലും വൻ പ്രതീക്ഷ നൽകുന്ന തുടക്കമാണ് ഈ വെള്ളി മെഡൽ നേട്ടം നൽകിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts