മനേജ്മെന്‍റ് വിദഗ്ധൻ ഷെവലിയർ പ്രഫ. ജെ.ഫിലിപ്പ് അന്തരിച്ചു

ബെംഗളൂരു: ഐഐഎം ബെംഗളൂരു മുൻ ഡയറക്ടറും ഇന്ത്യയിലെ പ്രമുഖ മാനേജ്മെന്റ് വിദഗ്ധനുമായ ആലപ്പുഴ പുളിങ്കുന്ന് കാപ്പില്‍ ഷെവലിയർ പ്രഫ.ജെ.ഫിലിപ്പ് (90) അന്തരിച്ചു. ഇന്നു രാവിലെയായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് ബംഗളൂരുവില്‍.

ഐഐഎം ബാംഗ്ലൂർ ഡയറക്ടർ, ഒബ്റോയ് ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ച ജെ.ഫിലിപ് ആറര പതിറ്റാണ്ടായി മാനേജ്മെന്റ് മേഖലയില്‍ വിവിധ തലങ്ങളില്‍ സജീവമായിരുന്നു.

ബെംഗളൂരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങളില്‍ പ്രവർത്തിക്കുന്ന സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് എന്റർപ്രണർഷിപ് (XIME) മനേജ്മെന്റ് സ്കൂളുകള്‍, എക്സ്‌ഐഎംഇ ഇന്റർനാഷണല്‍ സ്കൂള്‍ (കേരളം) എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനാണ്. ഇന്നു രാജ്യത്തെ മികച്ച ബിസിനസ് സ്കൂളുകളില്‍ ഒന്നാണിത്.

  മെട്രോ നിർമാണത്തിനിടെ റോഡിലേക്ക് ഇരുമ്പ് ഷീറ്റ് വീണു; ബെംഗളൂരുവിൽ കാറുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നിലവില്‍ അദ്ദേഹം ബാംഗ്ലൂരിലെ XIME യുടെ ചെയർമാനാണ്.ആലപ്പുഴ ജില്ലയിലെ പുളിങ്കുന്നില്‍ 1936ല്‍ ജനിച്ച അദ്ദേഹം എക്സ്‌എല്‍ആർഐ (XLRI) ജംഷഡ്പൂരിലും തുടർന്നു ഹാർവാർഡ് ബിസിനസ് സ്കൂളിലും ഉന്നത വിദ്യാഭ്യാസം നേടി.

രവി ജെ. മത്തായി നാഷനല്‍ ഫെലോ അവാർഡ് (1999), എക്സ്‌എല്‍ആർഐ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്(2009), ദ് ഹിന്ദു ഗ്രൂപ്പിന്റെ “ദ ഡോയൻസ് – ഗാർഡിയൻസ് ഓഫ് നോളജ്” അവാർഡ് (2017), ദീപിക ദിനപത്രത്തിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് (2024), ചങ്ങനാശേരി അതിരൂപതയുടെ ലൈഫ് ടൈം എക്സലൻസ് അവാർഡ് (2019), എന്നീ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.ഭാര്യ: ലീലാമ്മ തോട്ടയ്ക്കാട് കൊണ്ടോടി കുടുംബാംഗം. മക്കള്‍: ഡോ.ഷീബ ആന്റണി (യുഎസ്), അനിൻ ജെ. ഫിലിപ് (പ്രസിഡന്റ്, XIME ), പരേതയായ മരിയ ഫിലിപ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ ആപ്പുകൾ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രമുഖ ടാക്സി ആപ്പുകൾക്ക് പൂട്ടുവീഴുമോ? ഗതാഗത വകുപ്പിന്റെ പടപ്പുറപ്പാട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി
[masterslider id="10"]

Related posts