ലാൽബാഗ് പുഷ്പമേളയ്ക്ക് നാളെ തുടക്കം; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും

ബെംഗളൂരു : റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ലാൽബാഗ് പുഷ്പമേള നാളെ ആരംഭിക്കും. കന്നഡ എഴുത്തുകാരനും പരിസ്ഥിതിപ്രവർത്തകനുമായിരുന്ന കെ.പി. പൂർണചന്ദ്ര തേജസ്വിയ്ക്ക് സമർപ്പിക്കുന്ന ഇത്തവണത്തെ മേള റിപ്പബ്ലിക് ദിനം വരെ തുടരും.

ലാൽബാഗിലെ ചരിത്ര പ്രസിദ്ധമായ ഗ്ലാസ് ഹൗസിലാണ് ഇതിനായി പുഷ്പാലങ്കാരം തയ്യാറാക്കിയിരിക്കുന്നത്. പൂക്കളും പൂച്ചെടികളും കൂടാതെ തടിയിലുള്ള ശില്പങ്ങൾ അടക്കമുള്ള കൗതുകക്കാഴ്ചകളും മേളയിൽ ഒരുക്കിയിട്ടുണ്ട്.

  നടി ഷക്കീലയ്ക്ക് അടിയന്തര ശസ്ത്രക്രിയ; ആ തെറ്റ് നിങ്ങളുടെ ജീവിതവും തകർക്കാം, മുന്നറിയിപ്പുമായി ഷക്കീല

ആധുനിക യുദ്ധക്കോപ്പുകളുടെ പ്രദർശനവും ജൈവകൃഷിയുമായി ബന്ധപ്പെട്ട പ്രദർശനങ്ങളുമുണ്ടായിരിക്കും. വിത്തുകളും കാർഷികയന്ത്രങ്ങളും ലഭ്യമായ 125 സ്റ്റാളുകൾ മേളയിലുണ്ട്.

വാരാന്ത്യങ്ങളിൽ 100 രൂപയും മറ്റ് ദിവസങ്ങളിൽ 80 രൂപയുമാണ് പ്രവേശന ഫീസ്. കുട്ടികൾക്ക് 30 രൂപയാണ്. യൂണിഫോം ധരിച്ച് എത്തുന്ന വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts