മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്വർണ്ണക്കടയിൽ പട്ടാപ്പകൽ സിനിമാറ്റിക് സ്റ്റൈലിൽ കവർച്ച നടത്തി

ബെംഗളൂരു: പട്ടാപ്പകൽ സ്വർണ്ണക്കട കൊള്ളയടിച്ചു. മൈസൂരു ജില്ലയിലെ ഹുൻസൂർ ബസ് സ്റ്റാൻഡിന് പിന്നിലുള്ള സ്കൈ ഗോൾഡ്സ് ആൻഡ് ഡയമണ്ട്സ് സ്വർണ്ണക്കടയിൽ മുഖംമൂടി ധരിച്ച അഞ്ച് കൊള്ളക്കാർ തോക്ക് ചൂണ്ടിയാണ് കവർച്ച നടത്തിയത്. നാല് മുതൽ അഞ്ച് കോടി രൂപ വരെ വിലമതിക്കുന്ന സ്വർണ്ണ, വജ്രാഭരണങ്ങൾ കൊള്ളയടിച്ച ശേഷം സംഘം രക്ഷപ്പെട്ടു. ബൈക്കുകളിൽ എത്തിയ കൊള്ളക്കാർ കടയിൽ കയറി സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച ശേഷം കടന്നു കളഞ്ഞു്. സംഭവം പുറത്തറിഞ്ഞയുടനെ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

കേരളത്തിൽ നിന്നുള്ള ഒരാളുടെ ഉടമസ്ഥതയിലുള്ള സ്കൈ എന്ന ആഭരണശാല 27/04/2015 നാണ് പ്രവർത്തനം ആരംഭിച്ചത്. കവർച്ചയെക്കുറിച്ച് അറിഞ്ഞതിനെത്തുടർന്ന് ഐജിപി ബോറലിംഗയ്യയും അഡീഷണൽ പോലീസ് സൂപ്രണ്ട് നാഗേഷും ആഭരണശാല സന്ദർശിച്ച് പരിശോധന നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
[masterslider id="10"]

Related posts