2 മലയാളി വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ചു !

ബെംഗളൂരു : 2 മലയാളി വിദ്യാർത്ഥികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചിക്കബാനവാരയിലാണ് ദാരുണ സംഭവം നടന്നത്. തിരുവല്ല സ്വദേശി ജസ്റ്റിൻ , റാന്നി സ്വദേശിനി ഷെറിൻ എന്നിവരാണ് മരിച്ചത്. സപ്തഗിരി കോളേജിൽ ബി.എസ്.സി. നഴ്സിംഗ് രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികളാണ്. ഉച്ചക്ക് ഭക്ഷണം കഴിച്ച് മടങ്ങുമ്പോഴാണ് സംഭവം. പാളം മുറിച്ച് കടക്കുമ്പോഴാണ് അപകടം സംഭവിച്ചത്.

Read More

വിദേശത്ത് ജോലിനേടിക്കൊടുക്കാൻ അന്താരാഷ്ട്ര തൊഴിൽമേളയുമായി കർണാടക സർക്കാർ

ബെംഗളൂരു : വിദഗ്ധതൊഴിലാളികൾക്കും നഴ്‌സിങ് അടക്കമുള്ള മേഖലകളിലുള്ളവർക്കും വിദേശത്ത് ജോലിനേടിക്കൊടുക്കാൻ അന്താരാഷ്ട്ര തൊഴിൽമേളയുമായി കർണാടക സർക്കാർ. ബെംഗളൂരുവിൽ ജനുവരിയിലാണ് മേള നടത്തുന്നത്. ഗൾഫ് രാജ്യങ്ങൾ, യൂറോപ്പ് തുടങ്ങിയിടങ്ങളിൽനിന്ന് തൊഴിൽദാതാക്കളെ ബെംഗളൂരുവിലെത്തിച്ച്‌ ഇവിടെത്തന്നെ നിയമനനടപടികൾ ആരംഭിക്കും. വിദേശത്തേക്ക് ആളുകളെ ജോലിക്കയക്കുന്ന കേരളമാതൃക പിന്തുടർന്നാണ് വിദേശജോലി നൽകുന്നതിന് മേള സംഘടിപ്പിക്കുന്നതെന്ന് കർണാടക നൈപുണി വികസനവകുപ്പ് അധികൃതർ പറഞ്ഞു. നഴ്സുമാർ, കെയർടേക്കർമാർ, പ്ലംബർമാർ, മരപ്പണിക്കാർ, മെക്കാനിക്കുകൾ, മറ്റ് വിദഗ്ധതൊഴിലാളികൾ തുടങ്ങിയവരെ ലക്ഷ്യമാക്കിയാണ് മേള നടത്തുന്നത്. വിദേശജോലി ലക്ഷ്യമാക്കി തൊഴിൽവൈദഗ്ധ്യം വർധിപ്പിക്കാനുള്ള പരിശീലനപരിപാടികളും നൈപുണി വികസനവകുപ്പ് നടത്തുന്നുണ്ട്. ജർമനിയിലെ തൊഴിൽസാധ്യത…

Read More

ബന്ദിപ്പൂരിൽ മലയാളികളുടെ കാർതടഞ്ഞ് സ്വർണം കവർന്നു.

robbery

ബെംഗളൂരു: ബന്ദിപ്പൂർ വനപാതയിൽ മലയാളി വൻ കവർച്ചക്കിരയായതായി പരാതി കോഴിക്കോട്ട് സ്വദേശിയായ വിനുവിൻ്റെ കാർ തടഞ്ഞുനിൽത്തിയാണ് കവർച്ച നടത്തിയത്. 1.2 കിലോ സ്വർണം നഷ്ടപ്പെട്ടതായിപരാതിയിൽ പറയുന്നു. നഞ്ചൻഗുഡ് കടക്കോളയിൽ നിന്ന് സുഹൃത്തായ ഷമീറുമെന്നിച്ച് കോഴിക്കോട്ടേക്ക് പോകുമ്പോഴാണ് സംഭവം ആയുധങ്ങളുമായി ആറംഗസംഘം ചാടി വീണ് അക്രമിക്കുകയായിരുന്നു. കാറോടിച്ചിരുന്ന ഷമീറിനെ പിടിച്ചിറക്കുകയും തന്നെ വന മേഖലയിലേക്ക് കൊണ്ടുപോയി ബാഗുമായി അക്രമികൾ കടന്നു കളഞ്ഞെന്നും വിനുവിൻ്റെ പരാതിയിൽ പറയുന്നു ഗുണ്ടൽപേട്ട് മദ്ദൂർ ചെക്പോസ്റ്റിന് സമീപമാണ് സംഭവം

Read More

വിമാനത്താവളത്തിൽ ‘ബോംബ്’ പരാമർശം; പരിഭ്രാന്തി പരത്തിയ ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരം: വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ വാഹനത്തിലുണ്ടായിരുന്ന ഒരു പൊതിയെക്കുറിച്ച് ചോദിച്ചപ്പോൾ ‘ബോംബ്’ എന്ന് പരാമർശിച്ച് പരിഭ്രാന്തി സൃഷ്ടിച്ച ഡ്രൈവർ അറസ്റ്റിലായി. കോഴിക്കോട് വടകര സ്വദേശിയായ സുജിത്ത് (44) ആണ് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ (സി.ഐ.എസ്.എഫ്.) പരാതിയെ തുടർന്ന് വലിയതുറ പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിന്റെ ഗേറ്റ് നമ്പർ 10-ലാണ് സംഭവം നടന്നത്. വിമാനത്താവളത്തിന്റെ ‘എയർസൈഡ്’ ഉൾപ്പെടെയുള്ള സുരക്ഷാമേഖലയിലേക്ക് വാഹനങ്ങൾ പ്രവേശിക്കണമെങ്കിൽ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരുടെ കർശന പരിശോധനകൾ പൂർത്തിയാക്കണം. എയർപോർട്ടിലെ ഒരു സ്വകാര്യ കരാർ കമ്പനിയുടെ ജീവനക്കാരനാണ്…

Read More

ഇന്ന് ബെംഗളൂരുവിലെ പല പ്രദേശങ്ങളിലും വ്യത്യസ്ത സമയങ്ങളിൽ വൈദ്യുതി മുടങ്ങും; വിശദാംശങ്ങൾ

ബെംഗളൂരു: 66/11 കെവി വിദ്യ സബ്സ്റ്റേഷനിൽ കെപിടിസിഎൽ നടത്തുന്ന അടിയന്തര അറ്റകുറ്റപ്പണികൾ കാരണം നവംബർ 23 രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ ജലഹള്ളി ഡിവിഷനിലെ എൻ-9 സബ് ഡിവിഷനിലെ പല സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു. എവിടെയെല്ലാം വൈദ്യുതി മുടക്കം ഉണ്ടാകും? വിനായക് നഗർ, വികാസ് നഗർ, ശോഭ അപ്പാർട്ട്‌മെൻ്റ്, എട്ടാം മൈൽ റോഡ്, രാമയ്യ ലേഔട്ട്, ഹവനൂർ എക്‌സ്‌ടിഎൻ, നാരായണ ലേഔട്ട്, വിദ്യ സ്‌കൂൾ, കുവെമ്പു നഗർ, വിദ്യാ ബസ് സ്റ്റോപ്പ്, റിലയൻസ് ഫ്രഷ്, മുനികൊണ്ടപ്പ ലേഔട്ട്, അശോക്…

Read More