വിദേശത്ത് ജോലിനേടിക്കൊടുക്കാൻ അന്താരാഷ്ട്ര തൊഴിൽമേളയുമായി കർണാടക സർക്കാർ

ബെംഗളൂരു : വിദഗ്ധതൊഴിലാളികൾക്കും നഴ്‌സിങ് അടക്കമുള്ള മേഖലകളിലുള്ളവർക്കും വിദേശത്ത് ജോലിനേടിക്കൊടുക്കാൻ അന്താരാഷ്ട്ര തൊഴിൽമേളയുമായി കർണാടക സർക്കാർ. ബെംഗളൂരുവിൽ ജനുവരിയിലാണ് മേള നടത്തുന്നത്.

ഗൾഫ് രാജ്യങ്ങൾ, യൂറോപ്പ് തുടങ്ങിയിടങ്ങളിൽനിന്ന് തൊഴിൽദാതാക്കളെ ബെംഗളൂരുവിലെത്തിച്ച്‌ ഇവിടെത്തന്നെ നിയമനനടപടികൾ ആരംഭിക്കും.

വിദേശത്തേക്ക് ആളുകളെ ജോലിക്കയക്കുന്ന കേരളമാതൃക പിന്തുടർന്നാണ് വിദേശജോലി നൽകുന്നതിന് മേള സംഘടിപ്പിക്കുന്നതെന്ന് കർണാടക നൈപുണി വികസനവകുപ്പ് അധികൃതർ പറഞ്ഞു.

  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

നഴ്സുമാർ, കെയർടേക്കർമാർ, പ്ലംബർമാർ, മരപ്പണിക്കാർ, മെക്കാനിക്കുകൾ, മറ്റ് വിദഗ്ധതൊഴിലാളികൾ തുടങ്ങിയവരെ ലക്ഷ്യമാക്കിയാണ് മേള നടത്തുന്നത്.

വിദേശജോലി ലക്ഷ്യമാക്കി തൊഴിൽവൈദഗ്ധ്യം വർധിപ്പിക്കാനുള്ള പരിശീലനപരിപാടികളും നൈപുണി വികസനവകുപ്പ് നടത്തുന്നുണ്ട്. ജർമനിയിലെ തൊഴിൽസാധ്യത പ്രയോജനപ്പെടുത്താൻ ജർമൻ ഭാഷയിൽ കോഴ്‌സും ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts