ജാതി സെൻസസ്: വീടുതോറുമുള്ള സർവേ അവസാനിച്ചു; ഇനി ഓൺലൈൻ

ബെംഗളൂരു : സംസ്ഥാന സർക്കാർ നടത്തുന്ന ജാതി സർവേയ്ക്കായി വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കുന്ന നടപടി അവസാനിച്ചു. ആളുകൾക്ക് ഇനി ഓൺലൈൻ മുഖേന വിവരങ്ങൾ കൈമാറാം.

ഈ മാസം 10 വരെയാണ് ഓൺലൈനിൽ സർവേയിൽ പങ്കെടുക്കാൻ സാധിക്കുക. തലസ്ഥാന നഗരമായ ബെംഗളൂരു ഒഴികെയുള്ള ഇടങ്ങളിൽ സർവേ പൂർണമായിരുന്നുവെന്നാണ് അധികൃതരുടെ അവകാശവാദം.

ബെംഗളൂരുവിൽ താമസിക്കുന്ന കുടുംബങ്ങളിൽ 50 ശതമാനത്തിൽ നിന്നുള്ള വിവരങ്ങൾ പോലും ശേഖരിക്കാൻ സാധിച്ചിട്ടില്ല.

സംസ്ഥാന പിന്നാക്ക കമ്മിഷന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 22-നാണ് സർവേ ആരംഭിച്ചത്. ഒക്ടോബർ ഏഴിന് പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്.

  സംസ്ഥാനത്ത് പലയിടങ്ങളും 'കനത്ത ആലിപ്പഴ വീഴ്ചയിൽ കശ്മീർ പോലായി

വിവരശേഖരണം വൈകിയതോടെ ആദ്യം ഒക്ടോബർ 18ലേക്കും പിന്നീട് 31ലേക്കും നീട്ടുകയായിരുന്നു. വ്യാഴാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം ബെംഗളൂരുവിലെ കുടുംബങ്ങളിൽ 44 ശതമാനത്തിൽ താഴെ മാത്രമാണ് സർവേയിൽ പൂർണമായ വിവരങ്ങൾ നൽകിയത്.

നഗരത്തിൽ 44.19 ലക്ഷം കുടുംബങ്ങളിൽ നിന്നുള്ള വിവരങ്ങളായിരുന്നു ശേഖരിക്കേണ്ടത്. എന്നാൽ 19.25 ലക്ഷം കുടുംബങ്ങളിൽ നിന്നുള്ളവർ മാത്രമാണ് സർവേയിൽ പങ്കെടുത്തത്.

നഗരവാസികൾ സർവേയിൽ പങ്കെടുക്കാത്തതിന് രാഷ്ട്രീയമടക്കം പല കാരണങ്ങളുണ്ടെന്നാണ് വിലയിരുത്തൽ. മുഖ്യപ്രതിപക്ഷമായ ബിജെപി സർവേ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിരുന്നു. പല ബിജെപി നേതാക്കളും പ്രവർത്തകരും സർവേയിൽ പങ്കെടുത്തില്ല.

ഇൻഫോസിസ് സഹസ്ഥാപകൻ നാരായണമൂർത്തിയും ഭാര്യയും രാജ്യസഭാ എംപിയുമായ സുധാമൂർത്തിയും സർവേ ബഹിഷ്‌കരിച്ചത് വലിയ ചർച്ചയായി മാറിയിരുന്നു.

  കാത്തിരിപ്പിന് വിരാമം; സംസ്ഥാനത്ത് എസ്എസ്എൽസി ഫലം ഇന്ന്

നവരാത്രി അവധിക്കാലത്താണ് സർവേ നടന്നത്. ഈ സമയത്ത് നഗരവാസികളിൽ വലിയൊരു വിഭാഗം സ്വന്തം നാടുകളിലേക്ക് പോയിരുന്നു. കർണാടകയ്ക്കുള്ളിൽ വിവിധ ജില്ലകളിലേക്ക് പോയവർ അവിടെ സർവേയിൽ പങ്കെടുത്തു.

അതിനാൽ ഇവർ ബെംഗളൂരുവിൽ നടന്ന സർവേയിൽ പങ്കെടുത്തിട്ടില്ല. kscbcselfdeclaration.karnataka.gov.in എന്ന വെബ്സൈറ്റ് മുഖേനയാണ് ഇനി ഒാൺലൈനിൽ സർവേയിൽ പങ്കെടുക്കാൻ കഴിയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലംബോർഗിനി ഉപയോഗിച്ച് അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്കെതിരെ അന്വേഷണം; വാഹനം കസ്റ്റഡിയിൽ
[masterslider id="10"]

Related posts

Click Here to Follow Us