ബൈക്കപകടത്തിൽ മലയാളി യുവാക്കൾ മരിച്ചു

ബെംഗളൂരു : ഹൊസൂരിൽ ബൈക്കപകടത്തിൽ കോഴിക്കോട് സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു. ഇരുവരും സഞ്ചരിച്ച ബൈക്ക് റോഡിലെ ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു.

കോഴിക്കോട് മാറാട് കാഞ്ചിനിലയം വീട്ടിൽ വിജയ് രാജ് (27), എടച്ചേരി കാരയാട്ട് സ്വായൂജ് ഗംഗ (28) എന്നിവരാണ് മരിച്ചത്.

  അമ്മയുടെ ദോഷങ്ങൾ മാറാൻ പെൺകുട്ടികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പീഡനം; ജ്യോത്സ്യൻ പിടിയിൽ

ടാറ്റാ ഇലക്‌ട്രോണിക്‌സ് കമ്പനിയിലെ ജീവനക്കാരാണ് വിജയ് രാജും സ്വായൂജ് ഗംഗയും.

തിങ്കളാഴ്ച പുലർച്ചെ ഹൊസൂരിലെ സിപ്‌ക്കോട്ടാണ് അപകടമുണ്ടായത്. മഹേഷിന്റെയും രാജലക്ഷ്മിയുടെയും മകനാണ് വിജയ് രാജ്. സഹോദരി: വീണ. ഗംഗാധരന്റെയും ഇന്ദിരയുടെയും മകനാണ് സ്വായൂജ് ഗംഗ.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി യുപിഐ വഴി പണമടയ്ക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts