വർഷങ്ങളായുള്ള പ്രണയത്തിനൊടുവിൽ അവർ ഒന്നാവുകയാണ്. മലയാളികളുടെയടക്കം പ്രിയപ്പെട്ട താരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയുമാണ് ഒന്നിക്കാൻ പോകുന്നത്.
വിവാഹിതരാകാൻ പോകുന്നു എന്ന വാർത്ത നാളുകൾക്ക് മുമ്പേ തന്നെ പ്രചരിച്ചിരുന്നു. എന്നാൽ താരങ്ങൾ ഇതുവരെയും അത് സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോൾ ഇരുവരുടെയും എൻഗേജ്മെന്റ് വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
പുറത്തുവന്ന വാർത്തകൾ പ്രകാരം കഴിഞ്ഞ ദിവസമാണ് ഇവരുടെ എൻഗേജ്മെന്റ് നടന്നത്. എന്നാൽ ഇതുവരെയും ഇരുവരും എൻഗേജ്മെന്റ് ചിത്രങ്ങളോ വിവാഹിതരാകാൻ പോകുന്ന വിവരമോ പ്രഖ്യാപിച്ചിട്ടില്ല.
എന്നാലും താരങ്ങളുടെ അടുത്ത വൃത്തങ്ങൾ പറയുന്ന റിപ്പോർട്ടുകൾ പ്രകാരം ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്തവർഷം ഫെബ്രുവരിയിലാണ് വിവാഹം നടക്കുക എന്നാണ് വിവരം. എന്നാൽ പലതവണ നിശ്ചയം നടക്കുമെന്ന വാർത്തകൾ പുറത്ത് വന്നതിനാൽ തന്നെ ഇത് സത്യമാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.