അമ്മയെ മകൻ തലയ്ക്കടിച്ചുകൊന്നു

death murder

ബെംഗളൂരു : രാത്രി വീട്ടിലെത്തിയപ്പോൾ ഭക്ഷണം പാചകം ചെയ്ത് വെയ്ക്കാത്തതിന് അമ്മയെ മകൻ തലയ്ക്കടിച്ചുകൊന്നു.

ഹാസൻ ജില്ലയിലെ ആലൂർ താലൂക്കിലെ ചന്തപുര ഗ്രാമത്തിലാണ് സംഭവം. പ്രേമ(45)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മകൻ സന്തോഷിനെ (24) പോലീസ് അറസ്റ്റുചെയ്തു.

  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം

വെള്ളിയാഴ്ച രാത്രി മദ്യപിച്ചെത്തിയ സന്തോഷ് ഭക്ഷണം ആവശ്യപ്പെട്ട് അമ്മയോട് വഴക്കുണ്ടാക്കി.

തുടർന്ന് വീട്ടിലുണ്ടായിരുന്ന മഴുവെടുത്ത് പ്രേമയുടെ തലയ്ക്കടിച്ചു. ഗുരുതരമായി പരിക്കേറ്റ ഇവരെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഹറം ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ പാത അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts