‘ലിവിങ് റിലേഷൻഷിപ്പ്’: യുവതിയുടെ മൃതദേഹം ചാക്കിലാക്കി ബിബിഎംപി മാലിന്യ ട്രക്കില്‍ തള്ളിയ പങ്കാളി അറസ്റ്റിൽ

ബെംഗളൂരു∙ കോറമംഗലയില്‍ യുവതിയുടെ മൃതദേഹം ചാക്കിലാക്കി മാലിന്യ ട്രക്കില്‍ തള്ളിയ സംഭവത്തില്‍ പങ്കാളി അറസ്റ്റിൽ. ബെംഗളൂരു ഹൂളിമാവ് സ്വദേശി ആശയാണ് (40) കൊല്ലപ്പെട്ടത്. സംഭവത്തിൽ അസം സ്വദേശി മുഹമ്മദ് ഷംശുദീന്‍ അറസ്റ്റിലായി.

ഞായറാഴ്ചയാണ് കോറമംഗലയിലെ മാലിന്യ ട്രക്കില്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കൈകള്‍ കെട്ടിയ നിലയിലായിരുന്നു. മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ കേസെടുത്ത ബെംഗളൂരു പൊലീസ്, സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഷംശുദീനെ പിടികൂടിയത്.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

വിവാഹമോചിതയായ ആശയും ഷംശുദീനും ലിവിങ് റിലേഷൻഷിപ്പിലായിരുന്നു. ഭാര്യ ഭര്‍ത്താക്കന്മാരാണെന്നു പറഞ്ഞ് ഇരുവരും ബെംഗളൂരുവിൽ വീട് വാടകയ്ക്കെടുത്തു താമസിക്കുകയായിരുന്നു. ഹൂളിമാവിലെ സ്വകാര്യ ഹൗസ്കീപ്പിങ് കമ്പനിയിലെ ജോലിക്കാരാണ് ഇവർ. വിവാഹിതനായ ഷംശുദീന്‍റെ ഭാര്യയും മക്കളും അസമിലാണ്.

സമീപകാലത്ത് ആശയും ഷംശുദീനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആശയുടെ മദ്യപാനവും രാത്രി വൈകിയുള്ള ഫോണ്‍ കോളുകളും ഷംശുദീനെ പ്രകോപിപ്പിച്ചു. ശനിയാഴ്ച രാത്രിയില്‍ ഷംശുദീന്‍ മദ്യപിച്ചെത്തുകയും തര്‍ക്കത്തിനു ശേഷം ആശയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതക ശേഷം മൃതദേഹം ചാക്കിലാക്കി മാലിന്യ ട്രക്കില്‍ തള്ളി. ബൈക്കില്‍ ചാക്കുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതാണ് അന്വേഷണത്തിൽ നിർണായകമായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം
[masterslider id="10"]

Related posts