ഭദ്രാ നദിയിലെ കായലിൽ കുട്ടവഞ്ചി മറിഞ്ഞ് മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു

ബെംഗളൂരു : ശിവമോഗയിൽ ഭദ്ര നദിയിൽ കുട്ടവഞ്ചി മറിഞ്ഞ് മൂന്നുപേർ വെള്ളത്തിൽ മുങ്ങിമരിച്ചു. ബുധനാഴ്ച വൈകീട്ട് എൻ.ആർ. പുരയിലാണ് സംഭവം.

വിദ്യാനഗർ സ്വദേശികളായ അഫ്ദ ഖാൻ (23), ആദിൽ (19), സാജിദ് (24) എന്നിവരാണ് മരിച്ചത്.

  തട്ടിപ്പുകാർ ഇനി വിറയ്ക്കും! ഫോണിൽ വരുന്ന മെസ്സേജ് വ്യാജമാണോ എന്ന് നിമിഷങ്ങൾക്കകം അറിയാം; പുതിയ സാങ്കേതികവിദ്യയുമായി ബെംഗളൂരു കമ്പനി

നാലു സുഹൃത്തുക്കൾ ഒന്നിച്ച് നദിക്കരയിൽ എത്തിയതായിരുന്നു. ഒരു സുഹൃത്ത് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ മൂന്നുപേർ നദിക്കരയിൽ കണ്ട കുട്ടവഞ്ചിയിൽ കയറി തുഴയാൻ ശ്രമിച്ചു.

ശരിയായി തുഴയാൻ അറിയാത്തതിനാൽ വഞ്ചിമറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഹറം ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ പാത അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts