മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഹൈദരാബാദ് സ്വദേശി അറസ്റ്റിൽ 

ബെംഗളൂരു: മെഡിക്കൽ സീറ്റിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ പ്രതിയെ സഞ്ജയ് നഗർ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സ്വദേശിയായ രത് ഗൗഡയാണ് അറസ്റ്റിലായത്.

സഞ്ജയ നഗറിലെ ന്യൂ ബിഐഎൽ റോഡിൽ നെക്‌സസ് എഡു എന്ന പേരിൽ ഓഫീസ് തുറന്ന പ്രതി, സിഐടിയിൽ മാർക്ക് കുറഞ്ഞ വിദ്യാർത്ഥികളുടെ മെഡിക്കൽ വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവരുടെയും രക്ഷിതാക്കളുടെയും വിവരങ്ങൾ വിവിധ കേന്ദ്രങ്ങളിൽ നിന്ന്  ശേഖരിക്കുകയായിരുന്നു. 

  ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ മുടങ്ങുന്നത് സ്കാനിംഗ് റിപ്പോർട്ടുകൾ; നിങ്ങളുടെ ചികിത്സാച്ചെലവ് കൂട്ടാൻ പോകുന്ന പുതിയ പ്രതിസന്ധി ഇത്

തുടർന്ന് അവരുമായി ബന്ധപ്പെടുകയും വിവിധ മെഡിക്കൽ കോളേജുകളിൽ ഒഴിവുള്ള സീറ്റുകൾ കുറഞ്ഞ ചെലവിൽ നൽകാമെന്നും പറഞ്ഞു.

അതുപോലെ തിമ്മഗൗഡയുടെ മകന് കേരളത്തിലെ മെഡിക്കൽ കോളേജിൽ സീറ്റ് നൽകാമെന്ന് വിശ്വസിപ്പിച്ച പ്രതി 12 ലക്ഷം ഫീസ് ആവശ്യപ്പെടുകയും ചെയ്തു.

സീറ്റ് നൽകാതെ വന്നതോടെ  ഓഫീസിലെത്തി പരിശോധിച്ചപ്പോൾ പൂട്ടിക്കിടക്കുന്നതായും 8-10 പേരെ കബളിപ്പിച്ചതായും കണ്ടെത്തി.

തുടർന്ന് തിമ്മഗൗഡ സഞ്ജയ്നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

സംഭവത്തിൽ പ്രതിയെ ഹൈദരാബാദിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു.

  കർണാടകയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ഇനി നികുതിയിളവില്ല; നാലുചക്ര വാഹനങ്ങളുടെ വില കുതിക്കും

62 ലക്ഷം രൂപയാണ് പിടിയിലായവർ തട്ടിയെടുത്തത്.

ഇതിൽ 47.80 ലക്ഷം പിടിച്ചെടുത്തതായി ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിങ്ങൾ കെ.എസ്.ആർ സ്റ്റേഷനിലാണോ? സൂക്ഷിക്കുക, നിങ്ങളെ നോക്കുന്നത് വെറും ക്യാമറകളല്ല, അതിന് പിന്നിൽ മുഖം തിരിച്ചറിയൽ സംവിധാനമുളള 'മാന്ത്രിക കണ്ണുണ്ട്'!
[masterslider id="10"]

Related posts

Click Here to Follow Us