സാറ്റലൈറ്റ് ടൗൺ റിംഗ് റോഡ് പ്രവർത്തനങ്ങൾ പരിശോധിച്ച് എംപി തേജസ്വി സൂര്യ

ബെംഗളൂരു: സാറ്റലൈറ്റ് ടൗൺ റിംഗ് റോഡ് (എസ്‌ടിആർആർ) നവംബറിൽ പൂർത്തിയാകുമ്പോൾ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിക്കുമെന്ന് ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ പറഞ്ഞു.

പദ്ധതിയുടെ രണ്ട് പ്രധാന ഭാഗങ്ങൾ പൂർത്തിയായി വരികയാണെന്ന് പദ്ധതിയുടെ പുരോഗതി പരിശോധിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ സൂര്യ പറഞ്ഞു.

2022 ജൂണിൽ പ്രധാനമന്ത്രി തറക്കല്ലിട്ട സാറ്റലൈറ്റ് ടൗൺ റിംഗ് റോഡ് പദ്ധതിക്ക്, ഒരു വർഷത്തിനുള്ളിൽ, ബെംഗളൂരു വിമാനത്താവളത്തിന് സമീപമുള്ള രണ്ട് പ്രധാന റീച്ചുകൾ പൂർത്തിയാകുകയാണ്.

  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു

നമ്മുടെ നഗരത്തിനും മറ്റിടങ്ങളിലെയും അടിസ്ഥാന സൗകര്യ വികസനത്തിൽ കേന്ദ്രം എത്ര വേഗത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ഇത് കാണിക്കുന്നതായും, അദ്ദേഹം പറഞ്ഞു.

ദബാസ്പേട്ട്, ദൊഡ്ഡബല്ലാപൂർ, ഹൊസ്‌കോട്ട് വഴി കടന്നുപോകുന്ന സാറ്റലൈറ്റ് ടൗൺ റിംഗ് റോഡ്ന്റെ ഒന്നും രണ്ടും സെക്ഷനുകളിലെ പ്രവർത്തനങ്ങൾ അദ്ദേഹം പരിശോധിച്ചു.

തുടർന്ന് ദൊഡ്ഡബല്ലാപൂർ-ഹോസ്‌കോട്ട് ആറുവരി പാതയുടെ 38 കിലോമീറ്ററും ദബാസ്പേട്ട്-ദൊഡ്ഡബല്ലാപൂർ നാലുവരി പാതയുടെ 42 കിലോമീറ്ററും പൂർത്തിയായി വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രൊജക്റ്റിന് എന്തെങ്കിലും പ്രവർത്തന തടസ്സങ്ങൾ പരിഹരിക്കുമെന്നും സൂര്യ വാഗ്ദാനം ചെയ്തു.

  സൗജന്യ യാത്രയല്ല, ലക്ഷ്യം മറ്റൊന്ന്; ഐഐഎസ്‌സി പഠനത്തിന് പിന്നാലെ മെട്രോ അധികൃതർക്ക് മുന്നിൽ പുതിയ ആവശ്യവുമായി വിദ്യാർത്ഥികൾ

ദബാസ്പേട്ട്, ദൊഡ്ഡബല്ലാപൂർ, ദേവനഹള്ളി, സുലിബെലെ, ഹോസ്‌കോട്ട്, സർജാപൂർ, അത്തിബെലെ, ആനേക്കൽ, തട്ടേക്കരെ, കനകപുര, രാമനഗര, മഗഡി തുടങ്ങിയ ബംഗളൂരുവിലെ പ്രാന്തപ്രദേശങ്ങളെയാണ് സാറ്റലൈറ്റ് ടൗൺ റിംഗ് റോഡ് ബന്ധിപ്പിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു
[masterslider id="10"]

Related posts