അറുതിയില്ലാതെ മഴ : നാലുദിവസംകൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

ബെംഗളൂരു : നഗരത്തിൽ നാലുദിവസംകൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൂടാതെ ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് പൊതുവെ മൂടിക്കെട്ടിയ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. എന്നാൽ ബുധനാഴ്ച നഗരത്തിലെ വിവിധയിടങ്ങളിൽ മഴ ലഭിച്ചു. ചിക്കബെല്ലാപുര, കോലാർ, രാമനഗര, ബെംഗളൂരു റൂറൽ എന്നിവിടങ്ങളിലും രണ്ടുദിവസമായി ശക്തമായ മഴയാണ് ലഭിക്കുന്നത്. മഴയ്ക്കൊപ്പം നഗരത്തിൽ ശക്തമായ തണുപ്പും രേഖപ്പെടുത്തി. നഗരത്തിൽ 17 ഡിഗ്രി സെൽഷ്യസാണ് ബുധനാഴ്ച അനുഭവപ്പെട്ട കുറഞ്ഞ താപനില.

  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം

നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പച്ചക്കറിയെത്തുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നായ ബെംഗളൂരു റൂറൽ ജില്ലയിൽ മഴ ശക്തമായതോടെ പച്ചക്കറി കൃഷിയും വ്യാപകമായി നശിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം': പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts