കെ.ടി. ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണം: വി.മുരളീധരൻ

കശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്നത് രാജ്യത്തിൻ്റെ പ്രഖ്യാപിത നയമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ‘ആസാദ് കശ്മീർ’ എന്ന വിവാദ പ്രസ്താവന നടത്തിയ കെ.ടി ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. “വിഘടനവാദികൾ ഉയർത്തിയ മുദ്രാവാക്യം ജലീൽ ആവർത്തിക്കുകയാണ്. രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കാവുന്ന ഒരു പരാമർശമാണിത്. ജലീലിന്‍റെ രാജി സർക്കാർ ആവശ്യപ്പെടണം. രാജ്യദ്രോഹക്കുറ്റം ചെയ്ത ഒരാൾ നിയമസഭയിൽ തുടരുന്നത് രാജ്യത്തിന് അപമാനകരമാണ്.” മുരളീധരൻ വ്യക്തമാക്കി.

  കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റിരുന്ന ഭർത്താവും മരിച്ചു

കശ്മീരുമായി ബന്ധപ്പെട്ട കെ.ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. ജമ്മു കശ്മീരിനെ ആസാദ് കശ്മീർ എന്നും ഇന്ത്യൻ അധീന കശ്മീരെന്നുമാണ് ജലീൽ വിശേഷിപ്പിച്ചത്. വിഷയത്തിൽ ജലീലിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടീം വിഡിഎസ് റെഡി; ‌കോൺഗ്രസിന് 11 മന്ത്രിമാർ, ലീഗിന് 5; കേരളത്തിന്റെ പുതിയ മന്ത്രിമാരെ അറിയാം,
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts