കൊപ്പലിൽ ഉണ്ടായ വാഹനാപകടത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ബെംഗളൂരു: ശനിയാഴ്ച രാത്രി കർണാടകയിലെ കൊപ്പൽ ജില്ലയിൽ ജന്മദിന പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന വാഹനം അപകടത്തിൽ പെട്ടു, ഒരു കുടുംബത്തിലെ അഞ്ച് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.

ദേവർ കോപ്പാട് (62), ഗിരിജമ്മ (45), ശാന്തമ്മ (32), പാർവതമ്മ (32), കസ്തൂരി (22)എന്നിവരാണ് മരിച്ചത്. ഭൂമിക (5), പുട്ടരാജ് (7), പല്ലവി (28), സ്‌കോർപ്പിയോ ഡ്രൈവർ ഹർഷവർധൻ (35) എന്നിവർക്ക് സാരമായി പരിക്കേറ്റു. ഇവരെല്ലാം കൊപ്പൽ ജില്ലയിലെ ഒരു ഗ്രാമത്തിലെ താമസക്കാരാണ്.

  ബെംഗളൂരു എഫ്.ആർ.ആർ.ഒ ഷെൽട്ടറിന്റെ ജനൽ തകർത്ത് നാല് വിദേശ വനിതകൾ ചാടിപ്പോയി; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

ഭനാപൂർ ഗ്രാമത്തിന് സമീപം എത്തിയ ഉടൻ രാത്രി 10.20 ഓടെ ഇവരുടെ എസ്‌യുവി അജ്ഞാത വാഹനത്തിൽ ഇടിക്കുകയായിരുന്നു.

അപകടമുണ്ടാക്കിയ വാഹനത്തിന്റെ വിശദാംശങ്ങൾ ശേഖരിച്ചുവരികയാണെന്ന് കൊപ്പൽ എസ്പി അരുണാങ്ഷു ഗിരി പറഞ്ഞു. പ്രഥമദൃഷ്ട്യാ, ഒരു ലോറി സ്കോർപിയോ വാഹനത്തിൽ ഇടിച്ചതായി തോന്നുന്നു, അത് അപകടത്തിലേക്ക് നയിച്ചു. മറ്റൊരു വാഹനത്തിന്റെ ഒരു സ്പെയർ പാർട് ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഞങ്ങൾ ടോൾ ഗേറ്റ് ജീവനക്കാരുമായും രാത്രി ഡ്യൂട്ടി പോലീസുമായും പരിശോധിക്കുന്നു.

  പൂജയുടെ മറവിൽ ലൈംഗികാതിക്രമം: യുവതിയെ നഗ്നയാക്കി ഇരുത്തി പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചിൽ

പരിക്കേറ്റവരെ കൊപ്പലിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാന്ധി ബസാറിൽ പാർക്കിംഗ് സമുച്ചയത്തിന്റെ മറവിൽ നടന്നത് വൻ കച്ചവടമോ? ആഡംബര കാറുകൾ നിരന്നതോടെ കരാറുകാരന് നോട്ടീസ്!
[masterslider id="10"]

Related posts