ചിത്രകലാ പരിഷത്ത് സർവ്വകലാശാലയായി മാറും

ബെംഗളൂരു : കർണാടക ചിത്രകലാ പരിഷത്ത് ഉടൻ തന്നെ ഒരു സർവകലാശാലയായി മാറും. കൂടാതെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ കലാ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി സംസ്ഥാന സർക്കാർ ആറ് ആർട്ട് ഗാലറികൾ തുറക്കും.

ഞായറാഴ്ച നടന്ന വാർഷിക കലോത്സവമായ ചിത്ര സന്തേയുടെ 19-ാമത് എഡിഷനിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ഇക്കാര്യം അറിയിച്ചത്.

  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു

സ്വയംഭരണാധികാരമുള്ള കലാസ്ഥാപനത്തെ ഡീംഡ്-ടു -ബി-യൂണിവേഴ്‌സിറ്റിയാക്കി മാറ്റുന്നതിനുള്ള ബിൽ സംസ്ഥാന നിയമസഭയുടെ അടുത്ത സമ്മേളനത്തിൽ സർക്കാർ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

“ഞങ്ങൾ മറ്റ് നിരവധി സ്ഥാപനങ്ങളെ കെ‌സി‌പിക്ക് കീഴിൽ കൊണ്ടുവരികയും പുതിയ വഴികളിൽ കലയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കല എല്ലായിടത്തും അംഗീകരിക്കപ്പെടണം. അത് പ്രാദേശിക കലാകാരന്മാർക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ
[masterslider id="10"]

Related posts