ബെംഗളൂരു : യുക്രൈനിലെ ഖാർകിവിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക വിദ്യാർത്ഥിയുടെ പിതാവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചൊവ്വാഴ്ച സംസാരിക്കുകയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
“ഇതൊരു വലിയ പ്രഹരമാണ്. നവീന് സർവ്വശക്തൻ നിത്യശാന്തി നൽകട്ടെ. ദാരുണമായ സംഭവം സഹിക്കാൻ നവിന്റെ കുടുംബത്തിന് ധൈര്യമുണ്ടാകട്ടേ, ”ബൊമ്മൈ കുറിച്ചു.
കർണാടക ഹവേരി ജില്ലയിലെ ചളഗേരി സ്വദേശിയായ നവീൻ ശർഖരപ്പ ജ്ഞാനഗൗഡർ (22) എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്.
യുക്രൈന്‍ സൈന്യം നിഷ്‌കര്‍ഷിച്ച സമയത്ത് ഭക്ഷണ സാധനങ്ങള്‍ വാങ്ങാനായി വരിനില്‍ക്കുമ്പോഴാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെയാണ് ഖാര്‍ക്കീവില്‍ ഷെല്ലാക്രമണം ഉണ്ടായത്. നാലാം വര്‍ഷ മെഡിക്കല്‍ ബിരുദ വിദ്യാര്‍ഥിയാണ് നവീന്‍.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Shocked on death of Naveen Gyanagoudar, student from Karnataka, in bomb shelling in Ukraine. My deep condolences to the family. May his soul rest in peace.
We are constantly in touch with MEA and will make all efforts to bring back his mortal remains.
— Basavaraj S Bommai (Modi Ka Parivar) (@BSBommai) March 1, 2022