ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 899 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.872 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി .0.72% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 872 ആകെ ഡിസ്ചാര്‍ജ് : 905158 ഇന്നത്തെ കേസുകള്‍ : 899 ആകെ ആക്റ്റീവ് കേസുകള്‍ : 9452 ഇന്ന് കോവിഡ് മരണം : 4 ആകെ കോവിഡ് മരണം : 12138 ആകെ പോസിറ്റീവ് കേസുകള്‍ : 926767 തീവ്ര പരിചരണ വിഭാഗത്തില്‍…
Read MoreMonth: January 2021
വനിതാ ജീവനക്കാരുടെ സമ്പൂർണ നിയന്ത്രണത്തിൽ സാൻഫ്രാൻസിസ്‌കോ- ബെംഗളൂരു റൂട്ടിലെ ആദ്യ വിമാനം ഇന്ന് ടേക്ക് ഓഫ് ചെയ്യും
ബെംഗളൂരു: വനിതാ ജീവനക്കാരുടെ സമ്പൂർണ നിയന്ത്രണത്തിൽ സാൻഫ്രാൻസിസ്‌കോ- ബെംഗളൂരു റൂട്ടിലെ ആദ്യ വിമാനം ഇന്ന് ടേക്ക് ഓഫ് ചെയ്യും. സാൻഫ്രാൻസിസ്‌കോയിൽ നിന്ന് ബംഗളൂരുവിലേക്കുള്ള ആദ്യ സർവീസ് ഇന്ന് രാത്രി 8.30ന് പുറപ്പെടും. വിമാനം അതിസങ്കീർണമായ ഉത്തരധ്രുവത്തിലൂടെ സഞ്ചരിച്ച് തിങ്കളാഴ്ച പുലർച്ചെ 2.30 ഓടെ ബംഗളൂരുവിൽ എത്തും. നോൺ സ്‌റ്റോപ്പായി 14000 കിലോമീറ്ററിലധികമാണ് യാത്രയിൽ പിന്നിടുന്നത്. ലോകത്തിലെതന്നെ ഏറ്റവും വലിയ വ്യോമപാതകളിൽ ഒന്നാണ് ഇത്. എയർ ഇന്ത്യ ക്യാപ്റ്റൻ സോയ അഗർവാൾ ആണ് ഫ്‌ളൈറ്റിന്റെ കമാൻഡിംഗ് ഓഫീസർ. ക്രൂ അംഗങ്ങളും വനിതകളാണ്. സോയയ്‌ക്കൊപ്പം ക്യാപ്റ്റൻമാരായ തൻമയ്…
Read Moreയു.കെ വൈറസിനെക്കാള്‍ വ്യാപന ശേഷിയുള്ള വൈറസ് അമേരിക്കയിൽ
വാഷിങ്ടൺ: വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്ക് ഫോഴ്സിന്റെ മുന്നറിയിപ്പ് പ്രകാരം വ്യാപന ശേഷി കൂടിയ കോവിഡ് വൈറസിന്റെ പുതിയൊരു വകഭേദം അമേരിക്കയിൽ പടരാൻ സാധ്യത. യു.കെയിൽ പടർന്നുപിടിക്കുന്ന അതിതീവ്ര കോവിഡ് വകഭേദത്തെക്കാൾ കൂടുതൽ വ്യാപന ശേഷിയുള്ള പുതിയ വകഭേദം അമേരിക്കയിൽ കണ്ടെത്തിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഇതിനോടകം തന്നെ വൈറസിന്റെ യു.എസ് വകഭേദം രാജ്യത്ത് പടർന്നുകൊണ്ടിരിക്കുകയാണെന്നും അമേരിക്കൻ മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. കഴിഞ്ഞ വസന്തകാലത്തും വേനൽകാലത്തും റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളെക്കാൾ ഇരട്ടിയോളം വർധനവാണ് അടുത്തിടെ അമേരിക്കയിലുണ്ടായത്. ഈ വർധനവ് കോവിഡിന്റെ പുതിയ വകഭേദം രൂപപ്പെട്ടുവെന്നതിന്റെ…
Read Moreനഗരത്തിൽ ഇനി റോഡ് ഗതാഗത നികുതിയും നൽകണം
ബെംഗളൂരു: ഏപ്രിൽ മുതൽ വസ്തുനികുതിയോടൊപ്പം റോഡ് ഗതാഗത സെസ് കൂടി പിരിക്കാൻ തീരുമാനിച്ച് ബി.ബി.എം.പി. വസ്തുനികുതിയുടെ രണ്ടുശതമാനമാണ് സെസ്സായി പിരിക്കുക. കോർപ്പറേഷന്റെ തീരുമാനത്തിന് നഗരവികസനവകുപ്പിന്റെ അനുമതി ലഭിച്ചു. നഗരത്തിലെ റോഡുകളിൽ കാൽനടക്കാർക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കാൻ ഈ തുക ഉപയോഗിക്കും. വർഷത്തിൽ ചുരുങ്ങിയത് 150 കോടിയെങ്കിലും സെസ്സായി പിരിച്ചെടുക്കാൻ കഴിയുമെന്നാണ് കോർപ്പറേഷന്റെ പ്രതീക്ഷ. രണ്ടുവർഷം മുമ്പാണ് സെസ് ഏർപ്പെടുത്താനുള്ള ആലോചന കോർപ്പറേഷൻ തുടങ്ങിയത്. എന്നാൽ ജനവികാരം എതിരാകുമെന്ന് ഭയന്ന് നഗരവികസനവകുപ്പ് ഇതിന് അനുമതി നൽകിയിരുന്നില്ല. മൂന്നുമാസങ്ങൾക്ക് മുമ്പ് വീണ്ടും അനുമതിതേടി കോർപ്പറേഷൻ നഗരവികസനവകുപ്പിനെ സമീപിക്കുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തിലെ സാമ്പത്തികപ്രതിസന്ധിയും കോർപ്പറേഷൻ…
Read Moreതാനിതുവരെ ബീഫ് കഴിച്ചിട്ടില്ല, ഇനി കഴിക്കുകയുമില്ല; വാക്കുകൾ വളച്ചൊടിച്ചു : സിദ്ധരാമയ്യ.
ബെംഗളൂരു : താനിതുവരെ ബീഫ് കഴിച്ചിട്ടില്ല, ഇനി ഭാവിയിൽ കഴിക്കാനും ഉദ്ദേശിക്കുന്നില്ല എന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നിയമസഭാ കക്ഷി നേതാവുമായ സിദ്ധരാമയ്യ. http://88t.8a2.myftpupload.com/archives/61573 എന്നാൽ ജനങ്ങളുടെ ഭക്ഷണകാര്യങ്ങളിൽ ഇടപെടുന്നതിനെയും നിയന്ത്രണം ,നിരോധനം ഏർപ്പെടുത്തുന്നതിനെയും എതിർക്കുക തന്നെ ചെയ്യും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇഷ്ടം തോന്നിയാൽ ബീഫ് കഴിക്കും തടയാൻ ബി.ജെ.പിക്ക് എന്തവകാശം എന്നാണ് ഞാൻ ചോദിച്ചത്, എന്നാൽ ബിജെപിയും ജെ.ഡി.എ.സും ചേർന്ന് വാക്കുകൾ വളച്ചൊടിച്ച് വിവാദത്തിൽ എത്തിക്കുകയായിരുന്നു” മുൻ മന്ത്രി പറഞ്ഞു.
Read Moreവാഹനങ്ങൾ വഴിയിൽ തടഞ്ഞ് പിഴ ഈടക്കുന്ന പരിപാടി ഇനിയില്ല ?
ബെംഗളൂരു : റോഡിൽ തടഞ്ഞു നിർത്തി പിഴ ഈടാക്കുന്ന പരിപാടി നിർത്തി വക്കാൻ ട്രാഫിക് പോലീസിന് ആഭ്യന്തര മന്ത്രാലയത്തിൻ്റെ കർശ്ശന നിർദ്ദേശം. സമീപകാലത്ത് സിറ്റി പോലീസ് കമ്മീഷണർ നടത്തിയ ട്വിറ്റർ ജനസമ്പർക്ക പരിപാടിയിൽ ലഭിച്ച പ്രതികരണങ്ങളുടെ ഫലമായാണ് ഈ തീരുമാനം എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഗതാഗത തടസ്സം കുറക്കാൻ കഴിയും. ജോലിയിൽ ഉള്ള പോലീസുകാരുടെ എണ്ണം കുറക്കാൻ കഴിയും. വാഹന ഉടമയുടെ അഡ്രസിലേക്ക് നോട്ടീസ് അയച്ച് പിഴ ഈടാക്കണം. ക്യാമറയിൽ തെളിവായി ചട്ടലംഘനത്തിൻ്റെ ദൃശ്യം പകർത്തണം. നോ പാർക്കിംഗ് പിഴ ഈടാക്കുന്നതിന് മുമ്പ് റജിസ്ട്രേഷൻ നമ്പർ…
Read Moreജോയിന്റ് സെക്രട്ടറി ആയി വിരമിച്ചയാൾ 30 വർഷം മുൻപ് സർക്കാർ ജോലി സമ്പാദിച്ചത് വ്യാജരേഖ ചമച്ച്!!!
ബെംഗളൂരു: നിയമ ബിരുദധാരിയാണ് എന്ന് കാണിച്ച് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 1991 ൽ സർക്കാർ ജോലിയിൽ പ്രവേശിച്ച അസീസ് അഹമ്മദ് ഖാൻ 2020 ജൂണിലാണ് ജോലിയിൽ നിന്നും വിരമിച്ചത്. 30 വർഷത്തെ സർക്കാർ സേവനത്തിനിടയിൽ നിരവധി ഉദ്യോഗ കയറ്റങ്ങൾ സമ്പാദിച്ച ഇദ്ദേഹം അസംബ്ലി സെക്രട്ടറിയേറ്റ് ഓഫീസിൽ ഡെപ്യൂട്ടി സെക്രട്ടറി പദവിയിൽ നിന്നും ജോയിന്റ്സെ ക്രട്ടറി പദവിയിൽ എത്തിയ ശേഷമാണ് വിരമിച്ചത്. ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് ഇദ്ദേഹം വളരെ കുറച്ച് രേഖകൾ മാത്രമാണ് നൽകിയിരുന്നത് എന്നതിനാൽ ഡെപ്യൂട്ടി സെക്രട്ടറി പദവിയിൽനിന്ന് ജോയിന്റ് സെക്രട്ടറി പദവിയിലേക്കുള്ള സ്ഥാനക്കയറ്റത്തിന്റെഭാഗമായി…
Read Moreബിരുദ കോളേജുകൾ സജീവമാകുന്നു: തുറന്നു പ്രവർത്തനം സങ്ക്രാന്തിക്ക് ശേഷം.
ബെംഗളൂരു: സംസ്ഥാനത്തെ ബിരുദ കോളേജുകൾ പൂർണമായും തുറന്നു പ്രവർത്തിക്കാൻ സർക്കാർ തീരുമാനം. ഇതിന്റെ മുന്നോടിയായി വൈസ് ചാൻസലർ മാരോട് റിപ്പോർട്ട് നൽകാൻ സർക്കാർ ആവശ്യപ്പെട്ടു. കോളേജുകൾ തുറക്കാനുള്ള തീയതി ജനുവരി 14ന് തീരുമാനിക്കും എന്ന് സർക്കാർ വക്താവ് അറിയിച്ചു. ഒന്നും രണ്ടും വർഷ ബിരുദ വിദ്യാർഥികൾക്കായി കോളേജുകൾ തുറന്നു പ്രവർത്തനം ആരംഭിക്കുന്ന തോടുകൂടി നഗരപരിധിയിൽ മാത്രം ഏകദേശം മൂന്നു ലക്ഷത്തോളം വിദ്യാർത്ഥികളാണ് കോളേജിൽ എത്താൻ തയ്യാറെടുക്കുന്നത്. അവസാന വർഷ വിദ്യാർഥികൾക്കായി കോളേജ് പ്രവർത്തനമാരംഭിച്ചത് വിജയകരമായി നടന്നു വരികയാണെന്നും ബാക്കിയുള്ള വിദ്യാർത്ഥികൾക്ക് കൂടി കോളേജുകളിൽ എത്തി…
Read Moreആദ്യ ഘട്ടത്തിലെ 6.3 ലക്ഷം പ്രതിരോധ കുത്തിവെപ്പുകൾ അടുത്തയാഴ്ച:ആരോഗ്യ മന്ത്രി.
ബെംഗളൂരു: കർണാടക സംസ്ഥാനത്തിനുള്ള ആദ്യ വിഹിതമായി 14 ലക്ഷം പ്രതിരോധ മരുന്നു മാത്രകൾ ഈയാഴ്ച തന്നെ എത്തിച്ചേരും എന്നും പ്രതിരോധ മരുന്നുകളുടെ രണ്ടാംഘട്ട പരീക്ഷണ കുത്തിവെപ്പുകൾ വിജയകരമായി പൂർത്തിയാക്കിയതിനാൽ ആദ്യപടിയായി 6.3 ലക്ഷം ആരോഗ്യപ്രവർത്തകർക്ക് കുത്തിവയ്പ്പുകൾ അടുത്ത ആഴ്ച തന്നെ നൽകുമെന്നും ആരോഗ്യമന്ത്രി കെ സുധാകർ അറിയിച്ചു. പരീക്ഷണ കുത്തിവെപ്പുകളുടെ മേൽനോട്ടത്തിനായി ആശുപത്രികൾ സന്ദർശിക്കവേ ആണ് അദ്ദേഹം ഇത് അറിയിച്ചത്. ആറരലക്ഷം ആരോഗ്യ പ്രവർത്തകരാണ് ഇതുവരെ പ്രതിരോധ മരുന്നു കുത്തിവെപ്പിന് സന്നദ്ധത അറിയിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ബാക്കിയുള്ള ആരോഗ്യ പ്രവർത്തകരോടും എത്രയും വേഗം രജിസ്റ്റർ…
Read Moreഒന്നര കോടി കോവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കി കര്‍ണാടക;ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് വീണ്ടും കൂടി.
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 970 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.657 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി .0.73%(ഇന്നലെ 0.58 %) കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 657 ആകെ ഡിസ്ചാര്‍ജ് : 904286 ഇന്നത്തെ കേസുകള്‍ : 970 ആകെ ആക്റ്റീവ് കേസുകള്‍ : 9429 ഇന്ന് കോവിഡ് മരണം : 3 ആകെ കോവിഡ് മരണം : 12134 ആകെ പോസിറ്റീവ് കേസുകള്‍ : 925868 തീവ്ര…
Read More