ബിനീഷ് കോടിയേരി പാരപ്പന അഗ്രഹാര ജയിലിലേക്ക്…

ബെംഗളൂരു: മയക്കുമരുന്നു കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലായിരുന്ന ബിനീഷ് കോടിയേരിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. മയക്കുമരുന്നു കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികളെയും ഈ ജയിലിൽ തന്നെയായിരുന്നു പാർപ്പിച്ചിരുന്നത്. ബിനീഷ് കോടിയേരിയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് അഭിഭാഷകൻ കോടതിയില്‍ വാദിച്ചു. സമാനമായ കേസുകളിൽ ജാമ്യം നൽകിയ വിധികൾ അഭിഭാഷകൻ കോടതിയെ ഓർമിപ്പിച്ചു. കോടതി നടപടികൾക്ക്  ഇൻ ക്യാമറ പ്രൊസീഡിംഗ്സ്  വേണമെന്നും പ്രതിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. കേസുമായി ബന്ധമില്ലാത്തവരും കേസ് വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്നുവെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട്…

Read More

മുങ്ങി നടക്കുന്നവരെ വീട്ടിലെത്തി പൊക്കി പിഴയടപ്പിച്ചു; കഴിഞ്ഞ മാസം ട്രാഫിക്ക് പോലീസ് ഖജനാവിലെത്തിച്ചത് വൻ തുക.

ബെംഗളൂരു : പിഴയടക്കാതെ മുങ്ങി നടക്കുന്നവരെ വീടുകളിൽ ചെന്ന് കണ്ട് പിഴ സംഖ്യ ഒടുക്കിയത് വൻ അനുഗ്രഹമായി. ഒക്ടോബറിൽ പിഴയിനത്തിൽ ട്രാഫിക് പോലീസിന് ലഭിച്ചത് 18 കോടി രൂപയാണ്. ലോക്ഡൗഡൗണിന് ശേഷം ജനങ്ങൾ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നത് കുറഞ്ഞതോടെ സ്വകാര്യ വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചു, ഇതും പിഴത്തുകയിനത്തിൽ വൻ തുക ലഭ്യമാകാൻ കാരണമായി എന്ന് കണക്കാക്കുന്നു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഗതാഗത നിയമലംഘനത്തേ തുടർന്നുള്ള കേസുകൾ കുത്തനെ കുറഞ്ഞിരുന്നു.

Read More

ദീപാവലി ആഘോഷിക്കാൻ ആയിരത്തോളം സ്പെഷൽ സർവ്വീസുകളുമായി കെ.എസ്.ആർ.ടി.സി;കേരളത്തിലേക്കും സർവ്വീസുകൾ.

ബെംഗളൂരു : ദീപാവലി ആഘോഷിക്കാന്‍ നാട്ടിലേക്ക് പോകുന്നവരുടെ തിരക്ക് പരിഗണിച്ച് കേരളം അടക്കം ഉള്ള സമീപ സംസ്ഥാനങ്ങളിലേക്ക് ആയിരത്തോളം സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്താനൊരുങ്ങി കര്‍ണാടക സ്റ്റേറ്റ് റോഡ്‌ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍. ഈ മാസം 13 മുതല്‍ 16 വരെയാണ് സ്പെഷ്യല്‍ സര്‍വീസുകള്‍. കെ.എസ്.ആര്‍.ടി സി കൌണ്ടരുകളിലൂടെയും https://ksrtc.in എന്നാ പോര്‍ട്ടലില്‍ കൂടിയും ടിക്കെറ്റുകള്‍ ബുക്ക്‌ ചെയ്യാം. കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുക. ശാന്തിനഗർ ബസ് സ്റ്റേഷനിൽ നിന്നാകും ബസുകൾ പുറപ്പെടുക. കേരളത്തിനു പുറമേ ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും കർണാടകയുടെ…

Read More

ബിഹാറില്‍ കരുത്ത് തെളിയിച്ച് ഇടതുപക്ഷ പാര്‍ട്ടികള്‍

പറ്റ്‌ന: ബിഹാറില്‍ മല്‍സരിച്ച 29 സീറ്റില്‍ 16 എണ്ണം കരസ്ഥമാക്കിയാണ് ഇടതുപാര്‍ട്ടികള്‍ കരുത്ത് കാട്ടിയത്. 70 സീറ്റുകളില്‍ മല്‍സരിച്ച കോണ്‍ഗ്രസിന്റെ വിജയം 19 സീറ്റിലേക്ക് ചുരുങ്ങിയപ്പോഴാണ് ഇടതു പാര്‍ട്ടികളുടെ കുതിപ്പ്. രണ്ടര പതിറ്റാണ്ടിന് ശേഷമാണ് ബിഹാര്‍ നിയമസഭയില്‍ ഇടതുപാര്‍ട്ടികള്‍ക്ക് 15 ല്‍ കൂടുതല്‍ എംഎല്‍എമാര്‍ ഉണ്ടാകുന്നത്. മത്സരിച്ച 19ല്‍ 12 ല്‍ സിപിഐ എംഎല്‍ വിജയിച്ചപ്പോള്‍ മല്‍സരിച്ച നാല് സീറ്റില്‍ രണ്ടിലും സിപിഎം വിജയിച്ചു. ആറ് സീറ്റില്‍ മത്സരിച്ച സിപിഐയും രണ്ട് സീറ്റില്‍ ജയിച്ചു. ബിഹാറിലെ ലെനിന്‍ഗ്രാഡ് എന്ന് ഒരു കാലത്ത് വിശേഷിപ്പിക്കപ്പെട്ടിരുന്ന ബെഗുസരായിലെ…

Read More

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; കോളേജുകൾ തുറക്കുന്നതിനുള്ള വിശദമായ മാർഗനിർദേശം പുറത്ത്

ബെംഗളൂരു: ഈ മാസം 17-ന് സംസ്ഥാനത്തെ കോളേജുകൾ തുറക്കുന്നതിന് മുന്നോടിയായി സർക്കാർ വിശദമായ മാർഗനിർദേശം പുറത്തിറക്കി. – രക്ഷിതാക്കളിൽ നിന്നുള്ള സമ്മതപത്രം ഉണ്ടെങ്കിൽ മാത്രമെ വിദ്യാർഥികൾക്ക് കോളേജുകളിൽ നേരിട്ടെത്തി ക്ലാസിൽ പങ്കെടുക്കാനാകൂ. – കോളേജിൽ വരുന്ന വിദ്യാർഥികൾ മൂന്നുദിവസം മുമ്പ് ആർ.ടി.പി.സി.ആർ. പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. – അധ്യാപകർക്കും കോളജിലെ മറ്റു ജീവനക്കാർക്കും കോവിഡ് പരിശോധന നിർബന്ധമാണ്. – നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്ക് നിലവിലുള്ളതുപോലെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാം. – വിദ്യാർഥികൾക്കും മറ്റു ജീവനക്കാർക്കും അധ്യാപകർക്കും മാസ്ക് നിർബന്ധമാണ്. – അധ്യാപകർ മാസ്കിനൊപ്പം ഫെയ്‌സ്…

Read More

നഗരത്തിലെ കെമിക്കൽ ഫാക്ടറിയുടെ ഗോഡൗണിൽ വൻ തീപിടുത്തം; അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടലിലൂടെ വഴിമാറിയത് വൻ ദുരന്തം.

ബെംഗളൂരു: നഗരത്തിലെ കെമിക്കൽ ഫാക്ടറിയുടെ ഗോഡൗണിൽ വൻ തീപിടുത്തം. ബാപ്പുജിനഗറിലെ ഫാക്ടറിയുടെ  ഗോഡൗണിൽ ആണ് ഇന്നലെ 11:30 ഓടെയാണ് തീ പടർന്നത് ശ്രദ്ധയിൽ പെട്ടത്. ആളപായമില്ല ഗോഡൗണിൽ കുടുങ്ങിപ്പോയ നാലു ജീവനക്കാരെ രക്ഷപ്പെടുത്തിയതായി ബെംഗളൂരു വെസ്റ്റ് ഡി.സി.പി. സഞ്ജീവ് എ. പാട്ടീൽ അറിയിച്ചു. ഗോഡൗണിന് സമീപത്തെ പാതയോരത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ കത്തിനശിച്ചു. 15 അഗ്നിശമന സേനാ വാഹനങ്ങളെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇടുങ്ങിയ റോഡുകളിലൂടെ ഫയർ എഞ്ചിൻ എത്തിക്കാൻ അഗ്നിശമന സേന വളരെ പാടുപ്പെട്ടു. തീപ്പിടിത്തത്തിന്റെ കാരണം ഇതു…

Read More

ഇന്ന് 2362 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.; 4215 പേർ ഡിസ്ചാര്‍ജ് ആയി

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 2362 കോവിഡ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തു. 4215 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 4215 ആകെ ഡിസ്ചാര്‍ജ് : 808700 ഇന്നത്തെ കേസുകള്‍ : 2362 ആകെ ആക്റ്റീവ് കേസുകള്‍ : 31063 ഇന്ന് കോവിഡ് മരണം : 20 ആകെ കോവിഡ് മരണം : 11430 ആകെ പോസിറ്റീവ് കേസുകള്‍ : 851212 തീവ്ര പരിചരണ വിഭാഗത്തില്‍ : 869 ഇന്നത്തെ…

Read More

കസ്റ്റഡിയിലിരിക്കെ ഫോണ്‍ ഉപയോഗിച്ചെന്ന് കണ്ടെത്തൽ; ബിനീഷിനെ കബന്‍ പാര്‍ക്ക് സ്റ്റേഷനിലേക്ക്‌ മാറ്റി

ബെംഗളൂരു: ലഹരിമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ 12ാം ദിവസവും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ  ചോദ്യം ചെയ്യുന്നു. ബിനാമികള്‍ വഴി നിയന്ത്രിച്ച ബിനീഷിന്‍റെ സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ചോദ്യം ചെയ്യല്‍. എന്നാൽ കസ്റ്റഡിയിലിരിക്കെ ബിനീഷ് ഫോണ്‍ ഉപയോഗിച്ചെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ ഇ.ഡി പോലീസ് സ്റ്റേഷന്‍ മാറ്റി. ഇതുവരെ കഴിഞ്ഞിരുന്ന വില്‍സണ്‍ ഗാര്‍ഡന്‍ പോലീസ് സ്റ്റേഷനില്‍ നിന്നും കബന്‍ പാര്‍ക്ക് സ്റ്റേഷനിലേക്കാണ് ബിനീഷിനെ മാറ്റിയത്. പോലീസുകാരുടെ ഫോണ്‍ ഉപയോഗിച്ച്‌ നിരവധിയാളുകളെ ബിനീഷ് വിളിച്ചുവെന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പറയുന്നത്. ബുധനാഴ്‌ച വരെയാണ്…

Read More

രണ്ട് മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപിക്ക് വിജയം

ബെംഗളൂരു: ആര്‍ആര്‍ നഗര്‍, തുംകൂര്‍ ജില്ലയിലെ സിറ എന്നീ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം. കോണ്‍ഗ്രസ്, ജെഡിഎസ് ശക്തി കേന്ദ്രങ്ങളിലാണ് ബിജെപി അട്ടിമറി വിജയം നേടിയത്. ആർ ആർ നഗറിൽ കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് വന്ന മുനിര്തന 67790 വോട്ട് ഭൂരിപക്ഷമാണ് നേടിയത്. ജെഡിഎസ് കോട്ടയായ സിറയിൽ 12949 വോട്ടിന്റെ ഭൂരിപക്ഷമാണ് രാജേഷ് ഗൗഡ നേടിയത്.

Read More

രാജരാജേശ്വരി നഗറിലും സിറയിലും ബി.ജെ.പി;ബീഹാറില്‍ എന്‍.ഡി.എ;മധ്യപ്രദേശില്‍ ബി.ജെ.പി ക്ക് കൂടുതല്‍ സീറ്റ്.

ബെംഗളൂരു:  സംസ്ഥാനത്ത് ഉപതെരെഞ്ഞെടുപ്പ് നടന്ന നഗരത്തിലെ ആര്‍.ആര്‍.നഗര്‍,സിറ എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി മുന്നിട്ട് നില്‍ക്കുന്നു. ആര്‍.ആര്‍ നഗറില്‍ ബിജെ.പി.സ്ഥാനാര്‍ഥി മുനിരത്ന കോണ്‍ഗ്രസിന്റെ എതിര്‍ സ്ഥാനാര്‍ഥി കുസുമയേക്കാള്‍ 55000 ല്‍ അധികം വോട്ടിന് മുന്നിട്ട് നില്‍ക്കുകയാണ്,ജെ ഡി എസ് സ്ഥാനാര്‍ഥി കൃഷ്ണമൂര്‍ത്തി മൂന്നാം സ്ഥാനത്താണ്‌. സിറയില്‍ ബി.ജെ.പിയുടെ ഡോ: രാജേഷ്‌ ഗൌഡ 21000 ഓളം വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന്റെ ജയ ചന്ദ്രക്ക് മുന്നില്‍ ആണ്.ജെ.ഡി.എസ്സിന്റെ സത്യനാരായണ മൂന്നാം സ്ഥാനത് ഉണ്ട്. വോട്ട് എണ്ണല്‍ പൂര്‍ത്തിയായിട്ടില്ല, ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. ബീഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പു ലീഡ്…

Read More