കാശെറിഞ്ഞത് ചാമുണ്ടേശ്വർ നാഥ്; പേര് സച്ചിന്!

ഹൈദരാബാദ് :  120 കോടി ഭാരതീയരുടെ അഭിമാനമായ റിയോ ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവ് പി.വി.സിന്ധു ,വെങ്കല മെഡൽ ജേതാവ് സാക്ഷി മാലിക് ,ജിംനാസ്റ്റിക്കിൽ ആദ്യമായി ഫൈനലിലെത്തുകയും  തലനാരിഴക്ക്  മെഡൽ നഷ്ടമായ ദിപകമാർക്കർ, സിന്ധുവിന്റെ കോച്ച് പുല്ലേല ഗോപി ചന്ദ് എന്നിവർക്ക് പ്രശസ്ത ക്രിക്കറ്റ് താരവും എംപിയുമായ സച്ചിൻ തെണ്ടുൽക്കൽ ഓരോ ബി.എം.ഡബ്ലു. കാർ സമ്മാനമായി നൽകി യെന്ന വാർത്തകൾ വാർത്ത മാദ്ധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും കുറച്ച് ദിവസമായി വൈറലാകുന്ന വിഷയമാണ് .പലരും ക്രിക്കറ്റ് ദൈവത്തിന്റെ ദയയുടെ യും കാരുണ്യത്തിന്റെയും അപധാനങ്ങൾ പാടി പുകഴ്ത്തുന്നു.Screenshot_2016-08-30-20-31-02_com.android.chrome_1472612490403

എന്നാൽ ഹൈദരാബാദിലെ  ഒരു പ്രമുഖ വ്യവസായിയായ ചാമുണ്ടേശ്വർ നാഥ് താരങ്ങൾക്ക് കൊടുക്കാൻ വേണ്ടി വാങ്ങിയ കാറുകളുടെ താക്കോൽ ദാനം നിർവ്വഹിക്കുക മാത്രമാണ് ക്രിക്കറ്റ് ദൈവം ചെയ്തത്. ഇത് ദൈവത്തിന്റെ കരുണാ കടാക്ഷം അല്ല.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ എൺപതുകളിലും തൊണ്ണൂറുകളിലും ആന്ധ്രയുടെ ബാറ്റ്സ്മാനായിരുന്നു ചാമുൺഡേശ്വർ നാഥ്.  ആന്ധ്രയെ രഞ്ജിയിലും നയിച്ചിട്ടുണ്ട്.നിലവിൽ ഹൈദരാബാദ് ബാഡ്മിന്റൺ അസോസിയേഷന്റെ പ്രസിഡൻറ് ആണ്. സച്ചിൻ ടെണ്ടുൽക്കറും സുനിൽ ഗവാസ്കറും അടുത്ത സുഹൃത്തുക്കളാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..