അശ്വിനു അര്‍ധ സെഞ്ചുറി:മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറുന്നു

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറുന്നു. ഒന്നാംദിനം കളിയവസാനിപ്പിക്കുമ്ബോള്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് എന്ന നിലയിലാണ്. അര്‍ധ സെഞ്ചുറിയുമായി  അശ്വിനും(75) വൃദ്ധിമാന്‍ സാഹയും(46) ആണ് ക്രീസില്‍.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വന്‍തകര്‍ച്ചയാണ് നേരിട്ടത്. 87 റണ്‍സ് എടുക്കുന്നതിനിടയില്‍ നാലു മുന്‍നിര ബാറ്റ്സ്മാരെ നഷ്ടമായ ഇന്ത്യയെ അശ്വിനും സാഹയും ചേര്‍ന്നുള്ള 108 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് രക്ഷിച്ചത്.  വിന്‍ഡീസിനു വേണ്ടി റോസ്റ്റണ്‍ ചേസും അല്‍സാരി ജോസഫും രണ്ടും ഷാനോണ്‍ ഗബ്രിയേല്‍ ഒരു വിക്കറ്റും വീഴ്ത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ
  ലോകകപ്പിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ വിപ്ലവം; സഞ്ജുവിന്റെ അശ്വമേധം, ഒന്നാം സ്ഥാനത്ത് മാറ്റമില്ല! ടോപ് 10-ൽ നാല് ഇന്ത്യക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us