ഹലാൽ നിയമം തെറ്റിച്ചാൽ പിഴ

ബെംഗളൂരു: കശാപ്പിനു മുമ്പ് മൃഗം അബോധാവസ്ഥയിലായിരിക്കണമെന്നു നിര്‍ദേശിക്കുന്ന സര്‍ക്കാര്‍ സര്‍ക്കുലര്‍ തങ്ങളെ ഉപദ്രവിക്കാന്‍ ഉപയോഗിച്ചേക്കുമെന്ന ഭയത്തിൽ വ്യാപാരികള്‍. ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാതെ അറവുശാലകള്‍ക്കു ലൈസന്‍സ് നല്‍കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും അത്തരം കേന്ദ്രങ്ങള്‍ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിനു മുമ്പ് വൈദ്യുത ഷോക്ക് നല്‍കി ബോധരഹിതമാക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും ചൂണ്ടിക്കാട്ടി മൃഗസംരക്ഷണ, വെറ്ററിനറി സര്‍വീസസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. നിയമം ലംഘിച്ചാല്‍ 50,000 മുതല്‍ ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്ന് ഉത്തരവില്‍ പറയുന്നു. മിക്ക അറവുശാലകളും ചെറിയ സൗകര്യങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ചുരുക്കം ചിലതില്‍…

Read More
Click Here to Follow Us